പൂടംകല്ല് അയ്യങ്കാവ് വനശാസ്താ കാവ് നവീകരണ പുന പ്രതിഷ്ഠാ കലശോത്സവത്തിന് തുടക്കം
പൂടംകല്ല്: പൂടംകല്ല് അയ്യങ്കാവ് വനശാസ്താ കാവ് നവീകരണ പുന പ്രതിഷ്ഠാ കലശോത്സവത്തിന് ബുധനാഴ്ച തുടക്കമാകും. മൂന്ന് ദിവസം നീളുന്ന കലശോത്സവത്തിന് ഇരവില്‍ കേശവ തന്ത്രി മുഖ്യകാര്‍മികത്വം വഹിക്കും. ഉത്സവത്തിന് തുടക്കം കുറിച്ച് ബുധനാഴ്ച രാവിലെ ഒന്‍പതിന് അയ്യങ്കാവ് ധര്‍മശാസ്താ ക്ഷേത്ര ഭണ്ഡാര സന്നിധിയില്‍ നിന്നും കലവറ നിറയ്ക്കല്‍ ഘോഷയാത്ര. 10.30-ന് പ്രഭാഷണം. വൈകിട്ട് അഞ്ചിന് ആചാര്യ വരവേല്‍പ്പ്. ആറ് മണി മുതല്‍ വിവിധ പൂജകള്‍. 6.30-ന് വിളക്ക് പൂജ, രാത്രി 7.30-ന് തിരുവാതിര. 8.30-ന് ആനന്ദ ഗീതം-ഭജന്‍സ്. വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ ക്ഷേത്രകാവില്‍ വിവിധ പൂജകള്‍. ഒന്‍പത് മുതല്‍ ക്ഷേത്രത്തില്‍ വിഷ്ണു സഹസ്രനാമ പാരായണം, ലളിത സഹസ്രനാമ പാരായണ സമര്‍പ്പണം എന്നിവ നടക്കും. തുടര്‍ന്ന് അക്ഷര ശ്ലോക സദസ്സ്, ശങ്കര ഭഗവദ്പാദ വിരചിത കല്യാണ വൃഷ്ടിസ്തവ, അയ്യപ്പ സഹസ്രനാമ സ്‌തോത്രം, ഭജന. വൈകിട്ട് ആറിന് ബ്രഹ്മ കലശപൂജ, ഉപ ദൈവങ്ങളുടെ കലശ പൂജ, വിവിധ പൂജകള്‍. തുടര്‍ന്ന് ഭജന. രാത്രി ഏഴ് മുതല്‍ ഫ്യൂഷന്‍ തിരുവാതിര, ഭരതനാട്യം, കൈകൊട്ടിക്കളി, മെഗാ തിരുവാതിര, പൂരക്കളി, പ്രാദേശിക കലാകാരന്‍മാര്‍ ഒരുക്കുന്ന കലാപരിപാടി നിര്‍മാല്യം-2026. വെള്ളിയാഴ്ച രാവിലെ ആറ് മണി മുതല്‍ വിവിധ പൂജകള്‍, ക്ഷേത്ര നടയില്‍ സമ്പൂര്‍ണ നാരായണീയം പാരായണം, വിവിധ പൂജകള്‍. 11.12 മുതല്‍ വനശാസ്താവ്, ജലദുര്‍ഗ, ബ്രഹ്മരക്ഷസ്, നാഗരാജ, നാഗ കന്യക എന്നീ സാന്നിധ്യങ്ങളുടെ പ്രതിഷ്ഠ. തുടര്‍ന്ന് കലശാഭിഷേകങ്ങള്‍, അരിത്രാവല്‍, പ്രതിഷ്ഠാ ബലി. ഉച്ചയ്ക്ക് 12-ന് മഹാപൂജ, പ്രസാദ വിതരണം, പ്രസാദ ഊട്ട്. ഉച്ചകഴിഞ്ഞ് മൂന്നിന് സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്. രാത്രി എട്ടിന് നാടകം. നാടിന്റെ എല്ലാ സഹായവും ഉറപ്പാക്കിയാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷ പരിപാടികള്‍ ഒരുക്കിയിരിക്കുന്നതെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണന്‍, ആഘോഷകമ്മിറ്റി ചെയര്‍മാന്‍ എന്‍.സി.ടി. നാരായണന്‍, കണ്‍വീനര്‍ ബി. വിനീത് കുമാര്‍, ഖജാന്‍ജി എ.സി. നാരായണന്‍, എച്ച്. വിഠല്‍ ഭട്ട് എന്നിവര്‍ പങ്കെടുത്തു.
No comments