മാർച്ച് 2 ന് വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് സ്കൂൾ മൈതാനിയിൽ നടക്കുന്ന സംയുക്ത പാസിംഗ് ഔട്ട് പരേഡ് ; സംഘാടക സമിതി രൂപീകരിച്ചു
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് സെന്റ് ജൂഡ്‌സ് ഹയർസെക്കൻഡറി സ്കൂൾ, പരപ്പ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, ജിഎച്ച്എസ്എസ് മാലോത്ത് കസബ . എന്നീ സ്കൂളുകളിലെ എസ് പി സി യൂണിറ്റുകളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് മാർച്ച് 2 തിങ്കളാഴ്ച രാവിലെ 8 30 ന് വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് സ്കൂൾ മൈതാനിയിൽ വച്ച് നടക്കും. പരിപാടിയുടെ വിജയത്തിലേക്കായി വിവിധ സബ് കമ്മിറ്റികൾ യോഗത്തിൽ വച്ച് രൂപീകരിച്ചു. സിപിഒ സാലി സ്വാഗതം ആശംസിച്ച യോഗത്തിൽ.എസ് എച്ച് ഒ സതീഷ് കെ പി വിശദീകരണം നടത്തി. അധ്യാപകരും രക്ഷകർത്താക്കളും യോഗത്തിൽ പങ്കെടുത്തു. സുരേഷ് കുമാർ യോഗത്തിൽ നന്ദി പറഞ്ഞു.
No comments