രാജപുരത്ത് കാർ മറിഞ്ഞ് പരിക്കേറ്റയാൾ മരണപ്പെട്ടു
രാജപുരം : വണ്ണാത്തിക്കാനത്ത് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് പരിക്കേറ്റയാൾ മരണപ്പെട്ടു. ജോസ് കുളക്കൊറ്റിൽ (62) ആണ് മരണപ്പെട്ടത്. അപകടത്തിൽ 5 പേർക്ക് പരുക്കേറ്റിരുന്നു. കോൺഗ്രസ് കള്ളാർ മണ്ഡലം പ്രസിഡന്റ് പി.സി.തോമസ് (68), , ടോമി നെടുംതൊട്ടിയിൽ (60), ആലീസ് ജോസഫ് തള്ളത്തുകുന്നേൽ (66), ചിന്നമ്മ ഞെരളാട്ട് (65) എന്നിവർക്കാണ് പരുക്കേറ്റത്. എല്ലാവരും മാലക്കല്ല് സ്വദേശികളാണ്. ജനുവരി 15 വൈകിട്ട് 3 മണിക്കായിരുന്നു അപകടം. കാലിക്കടവിൽ നടന്ന സീനിയർ സിറ്റിസൻസ് ഫോറം ജില്ലാ സമ്മേളനത്തിൽ സംബന്ധിച്ച് തിരികെ വരികയായിരുന്നു.
No comments