Breaking News

'വടക്കിനങ്കം' ട്രൈബൽ സോക്കർ സമാപിച്ചു വീവൺ എഫ്.സി ആവുളക്കോട് ജേതാക്കളായി


നീലേശ്വരം : കുടുംബശ്രീ കാസർകോട് ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ഫെബ്രുവരി 07, 08 തീയതികളിൽ നീലേശ്വരം നഗരസഭ ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ച ഗോത്ര വിഭാഗത്തിനായുള്ള ജില്ലാ തല ഫുട്ബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു. പതിനൊന്ന് വീതം കളിക്കാറുള്ള പതിനേഴ് ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.

 ഫൈനൽ മത്സരത്തിൽ  ഫ്രണ്ട്സ് തായന്നൂരിനെ പരാജയപ്പെടുത്തി വീ വൺ എഫ്. സി ആവുളക്കോട് ജേതാക്കളായി. നീലേശ്വരം നഗരസഭ വൈസ് ചെയർപേഴ്സൺ  സന്ധ്യ സമ്മാനദാനം നിർവഹിച്ചു. കുടുംബശ്രീ എ.ഡി.എം.സി കിഷോർ കുമാർ കെ.എം അധ്യക്ഷത വഹിച്ച ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട്, ജില്ലാ പ്രോഗ്രാം മാനേജർ മനു.എസ്, കൊറഗ പ്രൊജക്ട് കോർഡിനേറ്റർ ശോഭിത, അസി. കോർഡിനേറ്റർ യദുരാജ്, എക്കൗണ്ടൻ്റ് റിജേഷ്, മഞ്ജു, രാജു.പി,ബ്ലോക്ക് കോർഡിനേറ്റർമാർ, അനിമേറ്റർമാർ എന്നിവർ സംസാരിച്ചു. പ്രോഗ്രാം മാനേജർ രത്നേഷ് .പി സ്വാഗതവും അനിമേറ്റർ മനീഷ് എം. നന്ദിയും പറഞ്ഞു.

No comments