കൃഷി -ഉൽപാദന, സേവനമേഖലയ്ക്ക് മുൻഗണന നൽകി കിനാനൂർ - കരിന്തളം ബജറ്റ്
കരിന്തളം:കൃഷിക്കും ഉൽപാദന സേവന മേഖലകൾക്കും മുൻഗണന നൽകിക്കൊണ്ട് കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് 2026-27 ബജറ്റ് അവതരിപ്പിച്ചു. പ്രാരംഭ ബാക്കി 31525922 (മൂന്ന് കോടി പതിനഞ്ച് ലക്ഷത്തി ഇരുപത്തിഅഞ്ചായിരത്തി തൊള്ളായിരത്തി ഇരുപത്തി രണ്ട്) രൂപയും, നികുതി, നികുതിയേതര വരുമാനം സർക്കാറിൽ നിന്നുള്ള ഗ്രാന്റുകളും മറ്റ് മൂലധന വരവുകളുമായി ആകെ 388366744 ( മുപ്പത്തി എട്ട് കോടി എൺപത്തി മൂന്ന് ലക്ഷത്തി അറുപത്തി ആറായിരത്തി എഴുനൂറ്റി നാൽപത്തിനാല് രൂപ) രൂപയും കൂടി 41,98,92666/-( നാൽപത്തി ഒന്ന് കോടി തൊണ്ണൂറ്റി എട്ട് ലക്ഷത്തി തൊണ്ണൂറ്റി രണ്ടായിരത്തി അറുനൂറ്റി അറുപത്തിയാറ് രൂപ വരവും 381306034 (മുപ്പത്തി എട്ട് കോടി പതിമൂന്ന് ലക്ഷത്തി ആറായിരത്തി മുപ്പത്തിനാല് രൂപ ചെലവും,
3,85,86632 (മൂന്ന് കോടി എൺപത്തി അഞ്ച് ലക്ഷത്തി എൺപത്തി ആറായിരത്തി അറുനൂറ്റി മൂപ്പത്തി രണ്ട് രൂപ) രൂപ മിച്ചമുളള ബജറ്റാണ് ഇന്ന് രാവിലെ കിനാനൂർ - കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അനിത അവതരിപ്പിച്ചത്.
ഉത്പാദനമേഖലയ്ക്ക് രണ്ടരക്കോടിയിലധികം രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. തെങ്ങ് കൃഷി നെൽകൃഷി, പച്ചക്കറി കൃഷി, നേന്ത്രവാഴ കൃഷി എന്നീ മേഖലകളിൽ കാര്യക്ഷമമായ ഇടപെടൽ നടത്തും. മൃഗസംരക്ഷണ , ക്ഷീര വികസന മേഖലയിലും യന്ത്രവത്കരണം, ക്ഷീര കർഷകർക്ക് ധനസഹായം എന്നിവ ഏറ്റെടുക്കും .തെരുവ് നായ്ക്കളെ നിയാന്ത്രിക്കുന്നതിന് ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് സംയുക്ത പദ്ധതി ഏറ്റെടുക്കും. പേവിഷബാധയ്ക്കെതിരായുള്ള വാക്സിനേഷൻ നടപ്പിലാക്കും. സ്വയം തൊഴിൽ സംരംഭ മേഖലയിൽ നൂതന ആശയങ്ങൾ പ്രയോജനപ്പെടുത്തി സംരംഭങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കും. പഞ്ചായത്തിലെ ചാലുകളുടേയും തോടുകളുടേയും പാർശ്വഭിത്തി സംരക്ഷണം പദ്ധതിയുടെ ഭാഗമാക്കും.കാർഷിക മേഖലയുടെ സമഗ്ര പുരോഗതിയ്ക്ക് വിവിധ പാടശേഖര സമിതിയുടെ കെട്ടിടങ്ങളുടെ പുനരുദ്ധാരണം ഏറ്റെടുത്ത് നടത്തും.
വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് കൂട്ടുകൃഷി തോട്ടം-കാർബൺ ന്യൂട്രൽ പദ്ധതി എന്നിവ നടപ്പിൽ വരുത്തും. സമഗ്ര വൈവിദ്ധ്യ മേഖലകളിൽ പഞ്ചായത്തിൻ്റെ അനന്ത സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്ന രീതിയിലുളള പഠനം നടത്തുകയും സമഗ്ര റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.ജൈവ
സേവന മേഖലയിൽ ഭവന നിർമ്മാണ പദ്ധതിയ്ക്ക് മുൻതൂക്കം നൽകിയിട്ടുളള പദ്ധതികൾ നടപ്പിലാക്കും.ലൈഫ് ഭവന പദ്ധതിയിൽ പട്ടികയിലുളള മുഴുവൻ പേർക്കും ധനസഹായം ലഭ്യമാക്കും. പി എം എ വൈ ഭവന പദ്ധതിയിൽ എഗ്രിമെൻറ് വെച്ച 232 വീടുകളുടെയും പൂർത്തീകരണത്തിന് ആവശ്യമായ ഇടപെടൽ നടത്തും. മുഴുവൻ അംഗൻവാടികളുടെയും പുനരുദ്ധാരണം നടത്തും. ഹരിത കർമ്മസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.പഞ്ചായത്തിലെ എല്ലാ ആശുപത്രികളും ഉന്നത നിലവാരത്തിലേക്ക് ഉയർത്തും.പാലിയേറ്റീവ് പ്രവർത്തനം ഗുണകരമായ മാറ്റങ്ങളോടെ നടപ്പിലാക്കും.ഡയാലിസിസ് രോഗികൾക്ക് കിറ്റ് ലഭ്യമാക്കും.ഭിന്നശേഷി മേഖലയിൽ കാര്യമായ ഇടപെടലുകൾ നടത്തും.സ്കൂളുകളിൽ അടിസ്ഥാന സൗകര്യം ഒരുക്കും.
സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, സ്ട്രീറ്റ് ലെറ്റുകളുടെ റിപ്പയറിംഗ്, ഹൈമാസ്റ്റ്, മിനി മാസ്റ്ററ്റ് വൈറ്റുകളുടെ പുനരുദ്ധാരണം എന്നീ പദ്ധതികൾ നടപ്പിൽ വരുത്തും 7 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പശ്ചാത്തല മേഖലയിൽ നടപ്പിലാക്കും.
ടൂറിസം മേഖലയിൽ കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിന് റെ അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള പദ്ധതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് ടൂറിസം സർക്യൂട്ട് രൂപീകരിക്കും.
പട്ടിക ജാതി - പട്ടിക വർഗ്ഗ മേഖലയിൽ സമഗ്ര പദ്ധതികൾ നടപ്പിലാക്കും. നിർമ്മാണ കമ്മ്യൂണിറ്റി ഹാളുകളുടെ പുനരുദ്ധാരണം ലൈഫ് വേന ധനസഹായം, വീടുകളുടെ പുനരുദ്ധാരണം മെറിറ്റോറിയസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, പട്ടിക ജാതി / പട്ടിക വർഗ യുവജനങ്ങളുടെ സംഘങ്ങൾക്ക് വാദ്യോപകരണം എന്നിവ നടപ്പിൽ വരുത്തും.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 15 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ നടപ്പിൽ വരുത്തും. ജലാശയങ്ങളുടെ നവീകരണം ഗ്രാമീണ റോഡുകളുടെ നിർമ്മാണം ചെക്ക് ഡാമുകളുടെ നിർമ്മാണം, കയർ ഭൂവസ്ത്രം, 1000 സോക്‌പിറ്റ് നിർമ്മാണം,500 കിണർ റീചാർജ്ജ് എന്നീ പദ്ധതികൾ ഏറ്റെടുക്കും.
പഞ്ചായത്ത് പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ വി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.
No comments