Breaking News

സുസ്ഥിര വികസനം ലക്ഷ്യമിട്ട് ബളാൽ പഞ്ചായത്തിന്റെ 2026-27 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം അവതരിപ്പിച്ചു


വെള്ളരിക്കുണ്ട്  : സുസ്ഥിര വികസനം ലക്ഷ്യമിട്ട് ബളാൽ പഞ്ചായത്തിന്റെ 2026-27  വർഷത്തേക്കുള്ള ബജറ്റ്  വൈസ് പ്രസിഡണ്ട് രാജു കട്ടക്കയം  അവതരിപ്പിച്ചു. നിലവിലെ ഭരണസമിതിയുടെ ആദ്യ ബജറ്റും 14ാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷ ബജറ്റുമാണ് .ആകെ 45,5386,032 കോടി വരവും, 40,06,33,341 കോടി ചിലവും, 5,47,52, 691 കോടി മിച്ചവും പ്രതീക്ഷിയ്ക്കുന്നു.

       കർണ്ണാടക വനമേഖല അതിർത്തി പങ്കിടുന്ന മനോഹരമായ കാർഷിക മേഖലയായ ബളാൽ പഞ്ചായത്തൽ കൃഷിക്കു ,ആദിവാസി മേഖലയുടെ പുരോഗതിക്കും ,പാർപ്പിടത്തിനും ഊന്നൽ നൽകിയിട്ടുണ്ട്. , പരിസ്ഥിതി സംരക്ഷണം, ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കൽ, വിദ്യാഭ്യാസവും ആരോഗ്യവും ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. അതോടൊപ്പം, സംസ്ഥാന സര്‍ക്കാരും  കേന്ദ്രസർക്കാരും നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായി ഏകോപനം ഉറപ്പാക്കിയും കൂടുതൽ ധനസഹായം പഞ്ചായത്തിലേക്ക് എത്തിക്കുന്നതിനും ശ്രമിച്ചിരിക്കുന്നു.

സാമ്പത്തിക നിയന്ത്രണം ഉറപ്പാക്കിക്കൊണ്ട് വരുമാന വർധനവിനും ചെലവുകളുടെ ഫലപ്രാപ്തിക്കുമായി കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 

               പഞ്ചായത്ത് പ്രസിഡൻ്റ് എ ലത അധ്യക്ഷം വഹിച്ചു.സ്റ്റാൻസ്റ്റിംഗ് കമ്മറ്റി ചെയർമാൻമാരായ മിനി മാത്യു, ഷോബി ജോസഫ്, ജില്ലാ പഞ്ചായത്തംഗം ബിൻസി ജെയിൻ, റോസിലിൻ സിബി, ജോസ് മാത്യു, സി.വി.ശ്രീധരൻ  പ്രസംഗിച്ചു. യുവജന ക്ഷേമത്തിനും, കാർഷിക മേഖലയ്ക്കും, മാലിന്യ നിർമാർജനത്തിനും നൂതന പദ്ധതികളില്ലാത്ത പഴയതിൻ്റെ തനിയാവർത്തന ബജറ്റാണെന്ന് സനോജ് മാത്യു, ഷാജൻ പൈങ്ങോട്ട്, എം.ശ്രീജ എന്നിവർ പറഞ്ഞു.

No comments