Breaking News

മല്ലം ക്ഷേത്രപൂജാരി വെളളക്കെട്ടിൽ മരിച്ചനിലയിൽ


കാസർകോട് : മല്ലം ശ്രീദുർഗ്ഗാ പ രമേശ്വരി ക്ഷേത്രത്തിലെ ശാന്തിക്കാ രനെ തോട്ടിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കർണ്ണാടക, വിട്ള സ്വദേശിയായ ബി.അനന്ത കൃഷ്ണ ഭട്ടാണ് (49) മ രിച്ചത്. 27 വർഷം മുമ്പാണ് ഇദ്ദേ ഹം മല്ലം ക്ഷേത്രത്തിൽ ശാന്തിക്കാ രനായി എത്തിയതെന്ന് സഹോദര ൻ പറഞ്ഞു. ക്ഷേത്രത്തിന് അതീന തയിലുള്ള കെട്ടിടത്തിൽ താമസിച്ചാണ് ജോലിചെയ്തുവരുന്നത്.

ഇന്നലെ വൈകീട്ട് ക്ഷേത്രത്തിൽ ശാന്തിക്ക് എത്താത്തിനെ തുടർന്ന് ജീവനക്കാർ താമസ സ്ഥലത്ത് ചെന്നെങ്കിലും അവി ടെയുണ്ടായിരുന്നില്ല. തുടർന്ന് സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നടന്നുപോകുന്നത് കണ്ടു. പ രിസരങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ ക ഴിഞ്ഞില്ല. ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽ കാർഷിക ആ വശ്യത്തിന് കെട്ടിനിർത്തിയ വെള്ളകെട്ടിൽ വീണിരിക്കാമെ ന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്സിൽ വിവരം അറി യിച്ചു. ഫയർഫോഴ്സ് അധികൃതരെത്തി നടത്തിയ തിരച്ചി ലിലാണ് മൃതദേഹം കണ്ടെത്തിയത്. ആദൂർ പോലീസ് അ സ്വാഭാവിക മരണത്തിന് കേസെടുത്തു. വെങ്കിട്ടരമണ ഭട്ട് ക ലാവതി ദമ്പതികളുടെ മകനാണ് ബി. അനന്തകൃഷ്ണ ഭട്ട്, സഹോദരങ്ങൾ: ശ്രീപതി ഭട്ട്, പ്രഭാവതി, ഭാഗ്യലക്ഷ്മി. സീനിയർ ഫയർ ആന്റ് റസ ഓഫീസർ ഉമേശൻ, ഫയർമാന്മാരായ നൗഫൽ, ശബിൽ, ഹോംഗാർഡുമാരായ രാ ജു, രാജേന്ദ്ര എന്നിവരാണ് വെള്ളക്കെട്ടിൽ നിന്നും രാത്രി പത്തുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

No comments