Breaking News

കാഞ്ഞങ്ങാട് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ ബളാൽ ക്ഷീരോല്പാദക സഹകരണ സംഘം ഹാളിൽ നടന്നു


ബളാൽ : കാഞ്ഞങ്ങാട് മണ്ഡലം  140, 141, 142 ബൂത്ത് ഐക്യ ജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ ബളാൽ ക്ഷീരോല്പാദക സഹകരണ സംഘം ഹാളിൽ ചേർന്നു . കർഷക കോൺഗ്രസ്  ജില്ലാ പ്രസിഡണ്ട് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു.

ജനാധിപത്യമുന്നണി സ്ഥാനാർത്ഥി ഷൈജു ഓട്ടപ്പള്ളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  എ ലത .മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്  എം പി ജോസഫ് , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് വി മാധവൻ നായർ , സി വി ശ്രീധരൻ ,കെ സുരേന്ദ്രൻ , ടി വി ചന്ദ്രൻ , വി സുകുമാരൻ ജോസ് വർഗീസ്, പ്രിൻസ് ജോസഫ് , തുടങ്ങിയവർ പ്രസംഗിച്ചു അബ്രാഹാം തേക്കുംകാട്ടിൽസ്വാഗതവും ഇ അശോകൻനന്ദിയും പറഞ്ഞു

ബളാൽ മേഖല തിരഞ്ഞെടുപ്പ് കമ്മിറ്റി

 ഭാരവാഹികൾ

 ചെയർമാൻ സിവി ശ്രീധരൻ 

 കൺവീനർ അബ്രഹാം തേക്കും കാട്ടിൽ

No comments