പനത്തടിയിൽ യുവാവിനെ വീടിനോട് ചേർന്ന ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പനത്തടി: പനത്തടിയിലെ മാറ്റക്കുന്നിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാറ്റക്കുന്ന് ഹൗസിൽ കേശവൻ നായ്ക്കിന്റെ മകൻ വിനോദ് കെ (34) ആണ് മരിച്ചത്. വീടിന്റെ അടുക്കള ഭാഗത്തുള്ള ഷെഡിലാണ് വിനോദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കടുത്ത മാനസിക വിഷമത്തെ തുടർന്ന് വിനോദ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വിനോദിന്റെ അമ്മാവന്റെ മകനായ ഉണ്ണി എസ് രാജപുരം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
No comments