Breaking News

പാണത്തൂരിൽ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം; സൈലോ വാഹനത്തിലെത്തിയ ആൾക്കെതിരെ കേസ്


രാജപുരം:  പാണത്തൂരിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു.  കോളിച്ചാൽ സ്വദേശിയായ രാജേഷ് മാത്യുവിനാണ് (47) മർദ്ദനമേറ്റത്. 2026 മാർച്ച് 21-ാം തീയതി രാത്രി 10:30-ഓടെ പാണത്തൂർ ചിറകടവ് ഫോറസ്റ്റ് ഓഫീസിന് സമീപമാണ് സംഭവം നടന്നത് . പാണത്തൂർ ഭാഗത്തുനിന്നും ഓട്ടം കഴിഞ്ഞ് തന്റെ KL 60 L 1795 നമ്പർ ഓട്ടോറിക്ഷയിൽ മടങ്ങുകയായിരുന്നു രാജേഷ്. ഈ സമയം റോഡിന് നടുവിൽ ഒരു സൈലോ വാഹനം നിർത്തിയിട്ടിരിക്കുകയായിരുന്നു. വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് ഹൈ ബീമിലായിരുന്നത് ഡിം ചെയ്യാത്തതിനെക്കുറിച്ച് രാജേഷ് ചോദിച്ചതാണ് അക്രമത്തിന് കാരണമായത്.

വാഹനത്തിൽ നിന്നിറങ്ങിയ ആൾ രാജേഷിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് തടഞ്ഞുനിർത്തുകയും മർദ്ദിക്കുകയുമായിരുന്നു. അക്രമത്തിൽ രാജേഷിന് പരിക്കേറ്റിട്ടുണ്ട്. രാജേഷിന്റെ പരാതിപ്രകാരം  രാജപുരം പോലീസ് കേസെടുത്തു .


No comments