പ്രണയം അസ്ഥിക്കു പിടിച്ചു, രണ്ട് യുവതികളെ വിവാഹം ചെയ്ത് യുവാവ്; അമ്മമാർ പങ്കെടുത്തില്ല!...
ഒന്നിലധികം പേരെ പ്രണയിച്ചു വഞ്ചിക്കുന്നത് ചതിയാണ്. അപ്പോൾ ഒന്നിലധികം പേരോട് പ്രണയം തോന്നിയാൽ എന്തു ചെയ്യും? ചോദ്യം ഛത്തിസ്ഗഡിലെ ബെൽഗാവ് ഗ്രാമത്തിലെ ഹിതേഷ് യാദവിനോടാണെങ്കിൽ അദ്ദേഹം പറയും പ്രണയം തോന്നിയവരെ വിവാഹം ചെയ്യുമെന്ന്. ചുമ്മാ ഒരു എടുത്തു ചാട്ടത്തിന്റെ പുറത്താണ് അദ്ദേഹം അങ്ങനെ പറയുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. കാരണം പ്രണയിച്ച രണ്ട് യുവതികളെയും വിവാഹം കഴിച്ചയാളാണ് അദ്ദേഹം. പരമ്പരാഗതച്ചടങ്ങുകൾ പാലിച്ചു കൊണ്ടാണ് ഒരേ വേദിയിൽ വച്ച് പ്രണയിക്കുന്ന യുവതികളുടെ കഴുത്തിൽ ഹിതേഷ് യാദവ് താലി ചാർത്തിയത്. യാമിനി ഡെഹാരി, ഫുൽബതി നാഗ് എന്നിവരാണ് പൂർണ മനസ്സോടെ ഹിതേഷിനെ വിവാഹം കഴിച്ചത്. വധുക്കളുടെ അമ്മമാരൊഴികെയുള്ള ആളുകൾ ഇരുകുടുംബങ്ങളിൽ നിന്നും വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു.
No comments