Breaking News

അമൃത് ഭാരത് എക്സ്പ്രസിന് നീലേശ്വരത്ത് സ്റ്റോപ്പുണ്ട്, റെയിൽവണ്ണിൽ ടിക്കറ്റില്ല...


നീലേശ്വരം : നാഗർകോവിൽ-മംഗളൂരു ജംക്ഷൻ അമൃത് ഭാരത് എക്സ്പ്രസിനു നീലേശ്വരത്ത് സ്റ്റോപ് അനുവദിച്ചിട്ടും അൺ റിസർവ്ഡ് ടിക്കറ്റ് ലഭ്യമാകുന്ന റെയിൽവൺ ആപ്പിൽ നീലേശ്വരത്തെ സ്റ്റോപ് കാണിക്കുന്നില്ലെന്നു പരാതി. എന്നാൽ നീലേശ്വരത്തോടൊപ്പം അനുവദിച്ച കാഞ്ഞങ്ങാട്, പയ്യന്നൂർ എന്നീ ആപ്പിൽ ലഭ്യമാകുന്നുണ്ട്. സ്റ്റോപ് സ്റ്റേഷനുകളിൽനിന്നുള്ള ടിക്കറ്റ് താൽക്കാലികമായി അനുവദിച്ച സ്റ്റോപ് സ്ഥിരപ്പെടുത്തണമെങ്കിൽ നിശ്ചിത വരുമാനമുണ്ടാകണം എന്നിരിക്കെ ആപ്പിൽ ടിക്കറ്റ് ലഭ്യമല്ലാത്തതു നീലേശ്വരം റെയിൽവേ സ്റ്റേഷനിൽനിന്ന് അമൃത് ഭാരത് എക്സ്പ്രസിനു ലഭിക്കുന്ന വരുമാനത്തിൽ ഗണ്യമായ കുറവുണ്ടാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. റെയിൽവൺ ആപ് വഴി യാത്രക്കാർക്ക് അമൃത് ഭാരത് എക്സ്പ്രസിൽ നീലേശ്വരത്തെ ടിക്കറ്റ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് ഇ-മെയിൽ സന്ദേശമയയ്ക്കാൻ നീലേശ്വരം റെയിൽവേ വികസന ജനകീയ കൂട്ടായ്മ യോഗം തീരുമാനിച്ചു.

No comments