ബിജെപി സ്ഥാനാര്‍ത്ഥിയുടെ ചുമരെഴുത്ത് ടാര്‍ ഓയില്‍ ഒഴിച്ച് നശിപ്പിച്ച നിലയില്‍
കാഞ്ഞങ്ങാട് മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി എം ബല്‍രാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തീര്‍ത്ഥങ്കരയിലെ ടി അമ്പുവിന്റെ മതിലില്‍ എഴുതിയ ചുമരെഴുത്താണ് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യദ്രോഹികള്‍ ടാര്‍ ഒഴിച്ച് നശിപ്പിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവിടെ ചുമരെഴുത്ത് പൂര്‍ത്തിയാക്കിയത്. ഞായറാഴ്ച രാത്രി കരിയൊഴിച്ച് നശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥാനാര്‍ത്ഥി എം ബല്‍രാജ്, മണ്ഡലം പ്രസിഡന്റ് എം പ്രശാന്ത്, സെക്രട്ടറിമാരായ എം പ്രദീപ്, വൈശാഖ് മാവുങ്കാല്‍, മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ചന്ദ്രന്‍ കല്ലൂരാവി, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി സി.അഭിലാഷ് അത്തിക്കോത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
No comments