ബസ് യാത്രക്കിടയിൽ ശല്യം ചെയ്തു മുങ്ങിയ പ്രതിയെ ഉത്സവപ്പറമ്പിൽ വച്ച് ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു പെർളടുക്കം സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ
കാസർകോട്: ബസ് യാത്രക്കിടയിൽ ശല്യം ചെയ്ത കേസിൽ പ്രതിയായ 43 കാരനെ ഉത്സവപ്പറമ്പിൽ വച്ച് ഇരയായ പെൺകുട്ടി തിരിച്ചറിഞ്ഞു. വിവരമറിഞ്ഞ് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പെർളടുക്കം സ്വദേശിയായ മണികണ്ഠൻ (43) എന്ന ആളെയാണ് കാസർകോട് നാർക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ ഹോസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കരിച്ചേരി വിളക്കുമാടത്ത് വച്ചാണ് പ്രതിയെ പെൺകുട്ടി കഴിഞ്ഞ ദിവസം തിരിച്ചറിഞ്ഞത്.
ഫെബ്രുവരി ആദ്യവാരത്തിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. സ്വകാര്യബസ്സിൽ സ്കൂളിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. ഇതിനിടയിൽ ബസ്സിൽ കയറിയ ഒരാൾ
പെൺകുട്ടിക്ക് സമീപത്ത് ഇരിക്കുകയും ശല്യം
ചെയ്യുകയുമായിരുന്നുവെന്ന് പറയുന്നു. ഭയം
കാരണം പെൺകുട്ടി വിവരം ആരോടും പറഞ്ഞില്ല.
ഇതിനിടയിൽ ശല്യം ചെയ്ത
ആൾ ബസ്സിൽ നിന്ന്
ഇറങ്ങി പോവുകയും ചെയ്തു. സ്കൂളിൽ
എത്തിയ പെൺകുട്ടി വിവരം അധ്യാപികമാരോട്
പറയുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ
ബേഡകം പൊലീസിനെ അറിയിച്ചു. കേസ് എടുത്ത പോലീസ് അന്വേഷിച്ചു വരുന്നതിനിടയിലാണ് പ്രതി കുടുങ്ങിയത്
No comments