Breaking News

പൂരോത്സവത്തിന്റെയുംപൂരക്കളിയുടെയും മറത്തുകളിയുടെയും ഐതിഹ്യം പറയുന്ന 'മീനപ്പൂവ്' താരാട്ട് പാട്ട് പുറത്തിറക്കി


പാലക്കുന്ന് : പൂരോത്സവത്തിന്റെയും
പൂരക്കളിയുടെയും മറത്തുകളിയുടെയും ഐതിഹ്യം പറയുന്ന 'മീനപ്പൂവ്' താരാട്ട് പാട്ട് പുറത്തിറക്കി. എം. അപ്പു പണിക്കർ ഓണക്കുന്ന് രചനയും സുദർശനൻ സംഗീതവും നൽകി. രവീണാ സുകുമാരൻ ആണ് ആലാപനം. കൃപാസ് തൃക്കരിപ്പൂരിന്റെ ബാനറിൽ പി.സി. വിശ്വംഭരൻ പണിക്കർ ആണ് പ്രസാധകൻ. പാലക്കുന്ന് കഴകം ഭഗവതിക്ഷേത്രം ഭണ്ഡാരവീട്ടിൽ നടന്ന ചടങ്ങിൽ സ്ഥാനികരായ സുനീഷ് പൂജാരിയും കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ ആയത്താറും ചേർന്ന് പ്രകാശനം ചെയ്തു. തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ഏറ്റുവാങ്ങി.

No comments