Breaking News

കേരള കേന്ദ്രസർവകലാശാലയിൽ ഇക്കണോമിക്സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ഇക്കണോമിക് അസോസിയേഷനുമായി (കെ.ഇ.എ.) സഹകരിച്ച് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു


പെരിയ : കേരള കേന്ദ്രസർവകലാശാലയിൽ ഇക്കണോമിക്സ് പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള ഇക്കണോമിക് അസോസിയേഷനുമായി (കെ.ഇ.എ.) സഹകരിച്ച് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചു. ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ഫോർ മാക്രോ ആൻഡ് മൈക്രോ ഇക്കണോമിക്സ് എന്ന വിഷയത്തിൽ നടന്ന സെമിനാർ രജിസ്ട്രാർ ഇൻ ചാർജ് പ്രൊഫ. വി.ബി. സമീർകുമാർ ഉദ്ഘാടനം ചെയ്തു. ഡീനും വകുപ്പ് അധ്യക്ഷനുമായ പ്രൊഫ. അബ്ദുൾ കരീം അധ്യക്ഷനായി. അസോസിയേറ്റ് പ്രൊഫ. ഡോ. ടി.ജെ. ജോസഫ്, കെ.ഇ.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ബെന്നറ്റ് തോമസ് എന്നിവർ സംസാരിച്ചു. വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ സമാപന പ്രസംഗം നടത്തി. ഡോ. വി. ഷഹർബാൻ സംസാരിച്ചു. 

No comments