Breaking News

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 79 പത്രികകൾ ലഭിച്ചു..16 പത്രികകൾ തള്ളി


കാസർകോട് : നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ അഞ്ച് നിയോജക മണ്ഡലങ്ങളിലായി 79 പത്രികകൾ ലഭിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം 63 പത്രികകൾ സ്വീകരിച്ചു. 16 പത്രികകൾ തള്ളി. സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ ജില്ലയിൽ 37 സ്ഥാനാർത്ഥികൾ മത്സരരംഗത്ത്. 26 വരെ പത്രിക പിൻവലിക്കാം. തൃക്കരിപ്പൂർ മണ്ഡലത്തിൽ രണ്ട് പത്രികകൾ തളളി. മത്സരരംഗത്ത് ഏഴ് സ്ഥാനാർഥകൾ. കാഞ്ഞങ്ങാട്ട് നാല് പത്രികകൾ തളളി. നാല് സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഉദുമയിൽ അഞ്ച് പത്രികകൾ തളളി. മത്സരരംഗത്ത് ആറ് സ്ഥാനാർഥിളുണ്ട്. കാസർകോട്ട് ഒരു പത്രിക തളളി; മത്സര രംഗത്ത് ആറ് സ്ഥാനാർഥികളുണ്ട്. മഞ്ചേശ്വരത്ത് നാല് പത്രികകൾ തളളി. മത്സരരംഗത്ത് 14 സ്ഥാനാർഥികളുണ്ട്. ট 3

No comments