പള്ളിക്കര പനയാലിൽ മതിൽ നിർമ്മാണത്തിനായി മണ്ണു നീക്കുന്നതിനിടെ രണ്ടായിരം വർഷം പഴക്കമുള്ള മഹാശിലാ സംസ്കാര കാലത്തെ ചെങ്കല്ലറ കണ്ടെത്തി
കാസർകോട്: മതിൽ നിർമ്മാണത്തിനായി മണ്ണു നീക്കുന്നതിനിടെ രണ്ടായിരം വർഷത്തോളം പഴക്കമുള്ള മഹാശിലാസംസ്ക്കാരത്തിന്‍റെ ചരിത്ര ശേഷിപ്പായ ചെങ്കല്ലറ കണ്ടെത്തി. പള്ളിക്കര പഞ്ചായത്തിലെ പനയാൽ കളിങ്ങോത്ത് മീത്തൽ വീട് കൂക്കൾ തറവാടിന് സമീപം എം മധുസൂദനൻ നമ്പ്യാർ, എം പാർവതി അമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിനിടെയാണ് അവശേഷിപ്പ് കണ്ടെത്തിയത്. മഹാശില സംസ്കാര കാലഘട്ടത്തിലാണ് ശവസംസ്കാരത്തിന്‍റെ ഭാഗമായി ഭസ്മവും അസ്ഥികളും മറ്റ് വസ്തുക്കളും നിക്ഷേപിച്ച മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും അടക്കം ചെയ്ത് ചെങ്കല്ലറകൾ നിർമ്മിച്ചിരുന്നത്.
No comments