Breaking News

20 വയസ്സിനുള്ളിൽ , പീഡനത്തിനിരയാക്കിയത് 30ഓളം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ, വീഡിയോയും ചിത്രീകരിച്ചു; ബിജെപി നേതാവിന്റെ മകൻ അറസ്റ്റിൽ


പനാജി: നിരവധി പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ ഗോവയിലെ ബിജെപി കൗൺസിലറുടെ മകൻ അറസ്റ്റിൽ. കക്കോറയിലെ മധേഗൽ നിവാസിയായ സോഹം നായിക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷന് പുറത്ത് നാട്ടുകാർ തടിച്ചുകൂടിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അശ്ലീല വീഡിയോകൾ റെക്കോർഡ് ചെയ്യുകയും ഓൺലൈനിൽ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദ്യ എഫ്‌ഐആർ ആദ്യം രജിസ്റ്റർ ചെയ്തതായും തുടർന്ന് മൊഴികളുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്‌ഐആർ കൂടി രജിസ്റ്റർ ചെയ്തതായും സൗത്ത് ഗോവ പോലീസ് സൂപ്രണ്ട് സന്തോഷ് ദേശായി പറഞ്ഞു. മറ്റ് നിരവധി പേരെയും ചോദ്യം ചെയ്യുന്നുണ്ട്.

No comments