Breaking News

സമഗ്ര വികസനം ലക്ഷ്യമിട്ട്‌ ജില്ലാപഞ്ചായത്ത്‌ ബജറ്റ്‌.. വൈസ് പ്രസിഡന്റ് കെ സോയ ബജറ്റ് അവതരിപ്പിച്ചു


കാസർകോട് : സിവിൽ സർവീസ് പരീക്ഷയിൽ ആഭിമുഖ്യമുണ്ടാക്കാനും പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഹയർ സെക്കൻഡറി സ്കൂളിൽ ബൃഹത്തായ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ഐഎഎസ് ഡവലപ്മെന്റ് ആൻ എംപവർമെന്റ് അക്കാദമി( IDEA) എന്ന പേരിലാണ് പദ്ധതി. ഇതുൾപ്പെടെ എല്ലാ മേഖലയിലും സമഗ്ര വികസനം ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് ബജറ്റ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വിദ്യാലയങ്ങളിൽ മികച്ച അടിസ്ഥാന സൗകര്യവും അക്കാദമിക് അന്തരീക്ഷവും കായികക്ഷമതയും മാനസികാരോഗ്യവും ഉയർത്താറ കഴിയുന്ന പദ്ധതികൾ ബജറ്റിലുണ്ട്. ഈ മേഖലയിൽ വിവിധ പദ്ധതികൾക്കായി 10.03 കോടി രൂപ വകയിരുത്തി.ജില്ലയിൽ അതിദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കിയ 2091 പേരുടെ ജീവിതനിലവാ മെച്ചപ്പെടുത്താനുള്ള പ്രവർത്തനം തുടരും. കേവല ദാരിദ്യം കുറച്ചുകൊണ്ടുവരികയെന്നതാണ് അടുത്ത ലക്ഷ്യം. ഇതിനായി വിവി പദ്ധതികളിലായി 10 ലക്ഷം രൂപ വകയിരുത്തി. വൈസ് പ്രസിഡന്റ് കെ സോയ ബജറ്റ് അവതരിപ്പിച്ചു. 126.67 കോടി രൂപ വരവും 100.66 കോടി രൂപ ചെലവും 26.01 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ജില്ലാ ആശുപത്രിയിൽ രോഗികൾക്ക് പ്രഭാത ഭക്ഷണം ജില്ലാ ആശുപത്രിയിൽ അഡ്മിറ്റാവുന്ന രോഗികൾക് പ്രഭാത ഭക്ഷണം നൽകാൻ പദ്ധതി. 10 ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയത്. ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ സമഗ്ര വികസനം മുൻനിർത്തിയുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കും. സ്ഥല പരിമിതി മറികടക്കുന്നതിന് സ്ഥലം ഏറ്റെടുക്കാറ ആവശ്യമായ പദ്ധതിയുമുണ്ട്. അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായവർക്കും മാരകമായ അസുഖത്തിന് അടിമപ്പെട്ടവർക്കും മരുന്ന് നൽകുന്ന പദ്ധതി തുടരും. ഡയാലിസിസ് സൗകര്യം വിപുലീകരിക്കും. ജില്ലാ ആയുർവേദ ആശുപത്രിയുടെ സേവനം മികച്ച നിലയിലാക്കാനുള്ള പ്രവർത്തനവും ഏറ്റെടുക്കും. ജി ഹോമിയോ ആശുപ്രതിക്ക് പുതിയ കെട്ടിടം പണിയും പുല്ലൂർ സീഡ് ഫാമിൽ വയൽക്കാറ്റ്ഫാം ടൂറിസത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത പുല്ലൂർ സീഡ് ഫാമിൽ വയൽക്കാറ്റ് പദ്ധതി നടപ്പാക്കും. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെയും മറ്റ് വൈവിധ്യങ്ങളെയും ബന്ധിപ്പിച്ച് കാസർകോട് ടൂറിസം പദ്ധതി നടപ്പാക്കും. നാടിന്റെ കൃഷി രീതികളെ അനുഭവങ്ങളെയും പങ്കുവയ്ക്കാൻ കഴിയുന്ന രീതിയിലാണ് ഫാം ടൂറിസം നടപ്പാക്കുക.കെട്ടിടമുയരും എല്ലാ അങ്കണവാടികൾക്കും ജില്ലയിലെ മുഴുവൻ അങ്കണവാടികൾക്കും കെട്ടിടം നിർമിക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കും. 128 അങ്കണവാടികളാണ് വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. പഞ്ചായത്തുകൾക്ക് വിഹിതം നൽകി രണ്ട് വർഷത്തിനകം ഇവയ്ക്ക് സ്വന്തം കെട്ടിടം നിർമിക്കും. സ്കൂളുകളിലും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും ചിൽഡ്രൻസ് പാർക്കുകളും സ്ഥാപിക്കും.നാടാകെയെത്തും ബേഡകം തെങ്ങിൻ നാളികേര ഉൽപാദനം വർധിപ്പിക്കാൻ നല്ല കായ്ഫലമുള്ള തെങ്ങിൻ തൈ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയുടെ തനത് തെങ്ങായ ബേഡകം തെങ്ങിൻ തൈകൾ വിതരണം ചെയ്യും. കാർഷിക മേഖലയിലെ വൈവിധ്യവത്കരണത്തിനും നൂതനാശയ നടപ്പാക്കുന്നതിന്റെയും ഭാഗമായി കാസർകോട് സീഡ് ഫാമിൽ അഗ് കോംപ്ലക്സ് സ്ഥാപിക്കും. ഇതിനായി 50 ലക്ഷം -രൂപ നീക്കിവച്ചു. സാംസ്കാരിക തനിമ നിലനിർത്താൻ 'എള്ളുള്ളേരി‘ജില്ലയുടെ തനത കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക തനിമ നിലനിർത്താനും “എള്ളുള്ളേരി എന്ന പേരിൽ സാംസ്കാരിക സംഗമ സംഘടിപ്പിക്കും.ആശാ ആരോഗ്യ വാഹിനി എന്ന പേരിൽ ജില്ലയിലെ മുഴുവൻ ആശാവർക്കർമാർക്കും മെഡിക്കൽ കിറ്റ് വിതരണം ചെയ്യാ 20 ലക്ഷം രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്ത് സ്കൂളുകളിലെ പാചക തൊഴിലാളികൾക്ക് ഫയർ പ്രൂഫ് യൂണിഫോം, ഉപകരണങ്ങൾ എന്നിവയുടെ വിതരണത്തിനായി 5 ലക്ഷം രൂപ വകയിരുത്തി. സ്ത്രീകൾക്കും കുട്ടികൾക്കുമായി കലാസാംസ്കാരിക പരിപാടി ജില്ലാതലത്തിൽ സംഘടിപ്പിക്കും. വിദ്യാഭദ്രം എന്ന പേരിൽ കൊഴിഞ്ഞുപോക്ക് മുക്ത ജില്ലയായി മാറ്റാൻ ദുർബല വിഭാഗങ്ങളിലെ കുട്ടികൾക്ക് പ്രത്യേക പദ്ധതി നടപ്പാക്കും.സ്ത്രീപക്ഷ ബജറ്റ്ജില്ലാ പഞ്ചായത്ത് അവതരിപ്പിച്ചത് സ്ത്രീപക്ഷ ബജറ്റ്. കുടുംബശ്രീ

No comments