കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാൻഡിന് സമീപം നിർമിച്ച മിനി ഇൻഡോർ സ്റ്റേഡിയം തുറന്നു
കാഞ്ഞങ്ങാട് : കാസർകോട് വികസനപാക്കേജിൽ ഉൾപ്പെടുത്തി ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിന് സമീപം നിർമിച്ച മിനി ഇൻഡോർ സ്റ്റേഡിയം തുറന്നു. ഒരേ സമയത്ത് 12ലധികം കായികവിനോദങ്ങൾ പരിശീലിപ്പിക്കാനുള്ള സ്റ്റേഡിയമാണ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. ഇ ചന്ദ്രശേഖരൻ എംഎൽഎയും കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശനും ഷട്ടിൽ കളിച്ച് സ്റ്റേഡിയം ഉദ്ഘാടനംചെയ്തു. വി വി രമേശൻ അധ്യക്ഷനായി. കെട്ടിടവിഭാഗം എൻജിനീയർ എം ജഗദീഷ് റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫസർ പി രഘുനാഥ് വിശിഷ്ടാതിഥിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ എം സുമതി, മുഹമ്മദ് മുറിയനാവി, ഫൗസിയ ഷെരീഫ്, വാർഡ് കൗൺസിലർ സൗമ്യ സുനിൽ എന്നിവർ സംസാരിച്ചു. വിവിധരാഷ്ട്രീയ പാർട്ടിപ്രതിനിധികൾ, കായികമേഖലയിലെ വ്യക്തികൾ, ക്ലബ്ബ് പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്തു. കാസർകോട് വികസനപാക്കേജ് സ്പെഷൽ ഓഫീസർ വി ചന്ദ്രൻ സ്വാഗതവും അസി. എക്സിക്യൂട്ടീവ് എൻജിനീർ പ്രകാശൻ പള്ളിക്കുടിയൻ നന്ദിയും പറഞ്ഞു.
No comments