സി കെ കെ മാണിയൂരിൻ്റെ നിര്യാണത്തിൽ നീലേശ്വരം പ്രസ്സ് ഫോറം അനുശോചനം രേഖപ്പെടുത്തി
നീലേശ്വരം: നീലേശ്വരം പ്രസ് ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റും എസ്.കെ.എസ് എസ് എഫ് സംസ്ഥാന വൈസ്.പ്രസിഡന്റുമായ സി.കെ.കെ മാണിയൂരിന്റെ നിര്യാണത്തിൽ നീലേശ്വരം പ്രസ് ഫോറം അനുശോചിച്ചു. പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷനായി. സർഗം വിജയൻ, വാസു കരിന്തളം, സുരേഷ് പുതിയിടത്ത് , സന്ദീപ് ചന്ദ്രൻ , എന്നിവർ സംസാരിച്ചു. സെക്രട്ടറി സുരേഷ് മടിക്കൈ സ്വാഗതവും മണി കോട്ടപ്പുറം നന്ദിയും പറഞ്ഞു.
No comments