Breaking News

"മാർച്ച് 3 ന് കുടുംബ സംഗമം " കീഴ്മാല പുതിയ സ്ഥാനം നവീകരണ കലശം: ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു


കരിന്തളം:കീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 17, 18 ,19 തീയ്യതികളിൽ ക്ഷേത്രം തന്ത്രി കാളക്കാട്ടില്ലത്ത് മധുസുദനൻ തന്ത്രികളുടെ കാർമികത്വത്തിൽ പുന: പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം നടക്കുകയാണ്.ഉത്സവത്തിന്റെ ഭാഗമായുള്ള ആഘോഷ കമ്മിറ്റി ഓഫീസിൻ്റെ ഉദ്ഘാടനം  തലയടുക്കത്ത് വെച്ച് നടന്നു. ചോയ്യംങ്കോട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ രഘുനാഥൻ ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിച്ചു . ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ എം വി പത്മനാഭൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ,കരിന്തളം സൈനിക കൂട്ടായ്മ സെക്രട്ടറി വസന്തൻ പി തോളേനി,കരിന്തളം വാട്സ് ആപ്പ് കൂട്ടായ്മ സെക്രട്ടറി രഞ്ജിരാജ് കരിന്തളം,സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി ടി നന്ദകുമാർ,കൺവീനർ കെ വി ശശികുമാർ എന്നിവർ സംസാരിച്ചു.പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ വാസു കരിന്തളം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി പവിത്രൻ നന്ദിയും പറഞ്ഞു.ആചാര സ്ഥാനികരും മാതൃസമിതി അംഗങ്ങൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷികളായി.നവീകരണ കലശ മഹോത്സവത്തിന്റെ ഭാഗമായി  മാർച്ച് മൂന്നിന് വൈകുന്നേരം 5  മണിക്ക് ക്ഷേത്ര സന്നിധിയിൽ കുടുംബ സംഗമം നടക്കും.

No comments