വെള്ളരിക്കുണ്ട് മങ്കയം ലവ് ആൻഡ് കെയർ അഗതി മന്ദിരത്തിൽ "പൂമ്പാറ്റകൾക്ക് ഒരു പൂവാടി" പൂന്തോട്ടം ഒരുക്കി നൽകി എസ് പി സി കേഡറ്റുകൾ
വെള്ളരിക്കുണ്ട് : മങ്കയം ലവ് ആൻഡ് കെയർ അഗതി മന്ദിരത്തിൽപൂമ്പാറ്റകൾക്ക് ഒരു പൂവാടി എന്നപേരിൽപൂന്തോട്ടം ഒരുക്കി കൊടുത്ത് വെള്ളരിക്കുണ്ട് എസ് പി സി കേഡറ്റുകൾ വീണ്ടും സഹജീവിസ്നേഹത്തിന്റെ മാതൃകയാവുകയാണ്എസ്പിസി കേഡറ്റുകൾ അവിടെയുള്ള മുത്തശ്ശി മുത്തശ്ശന്മാരെ പൂമ്പാറ്റകൾ ആയി കണ്ടുകൊണ്ട് സന്തോഷിക്കാൻ ഒരു പൂവാടി ഒരുക്കിയിരി ക്കു കയാണ് '
ഒരു പൂവ് ഒരു ചിരി സമ്മാനിക്കുന്നു.ഒരു പൂന്തോട്ടം ഒരു ജീവിതം മനോഹരമാക്കുന്നു.. ചടങ്ങിൽ ബലാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു എസ് പി സി ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ തമ്പാൻ ടി ഉദ്ഘാടനം ചെയ്തു വെള്ളരിക്കുണ്ട് എസ് എച്ച് ഒ ശ്രീ സതീഷ് കെ പി സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാoകുളം, ഹെഡ്മാസ്റ്റർ ജോസുകുട്ടി എം യു ശ്രീ പുഴക്കര കുഞ്ഞിക്കണ്ണൻ ശ്രീ പ്രിൻസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ശ്രീ ജിമ്മി മാത്യു ശ്രീമതി റാണി എം ജോസഫ് ശ്രീ. സോജൻ തോമസ് ശ്രീ ശ്യാം കൃഷ്ണ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു ഗാന്ധിഭവൻ മാനേജർ ശ്രീമതി റോബിസണ്ണി പരിപാടികൾക്ക് നേതൃത്വം നൽകി
എസ് പി സി പദ്ധതിയുടെ കമ്മ്യൂണിറ്റി പ്രോജക്ട് ആയ Friends @Home എന്ന പദ്ധതിയാണ്ഈ വർഷം സെന്റ് ജൂഡ്സ് എച്ച്എസ്എസ് വെള്ളരിക്കുണ്ട് എസ്പിസി ഏറ്റെടുത്തത് അതിന്റെ ഭാഗമായി മാസത്തിലെ രണ്ട് ചൊവ്വാഴ്ചകളിൽ വെള്ളരിക്കുണ്ട് ലവ് ആൻഡ് കെയർ അഗതി മന്ദിരത്തിലേക്ക് 20 കുട്ടികൾ പൊതിച്ചോറുമായി എത്തുന്നു തങ്ങളുടെ വീട്ടിൽ നിന്നുണ്ടാക്കിയ സ്വാദിഷ്ടമായ ഭക്ഷണം അവിടെയുള്ള മുത്തശ്ശി മുത്തശ്ശന്മാർക്ക് സ്നേഹപൂർവ്വം കൈമാറുമ്പോൾ എസ്പിസി ഗീതത്തിന്റെ വരികളുടെ അർത്ഥം അന്വർത്ഥമാക്കുകയാണ് ഈ കുട്ടികൾ.
No comments