Breaking News

വോട്ടായനം 2026’ പ്രചാരണ പരിപാടിയുടെ ഭാഗമായി പള്ളിക്കര ബീച്ചിൽ തീർത്ത വോട്ട്‌ രേഖപ്പെടുത്തിയ വിരലിന്റെ മണൽശിൽപം


കാസർകോട് : വിരലിൽ പുരട്ടിയ മഷിയടയാളം ജനാധിപത്യത്തിന്റെ കാവലാണെന്ന സന്ദേശവുമായി പള്ളിക്കര ബീച്ചിൽ കൂറ്റൻ മണൽശില്പം ഒരുങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിൽ നൂറുശതമാനം വോട്ടുറപ്പാക്കാൻ ജില്ലാ ഭരണകൂടവും സ്വീപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'വോട്ടായനം 2026' പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ശിൽപം നിർമിച്ചത്. ശിൽപി ചിത്രൻ കുഞ്ഞിമംഗലം അഞ്ചുമണിക്കൂർ കൊണ്ടാണ് വോട്ട് രേഖപ്പെടുത്തിയ ഇടതുകൈയ്യുടെ മനോഹരമായ ശില്പം തീർത്തത്. കലക്ടർ അർജുൻ പാണ്ഡ്യൻ ശിൽപം ഉദ്ഘാടനംചെയ്തു. സ്വീപ് നോഡൽ ഓഫിസർ രതീഷ് പിലിക്കോട് അധ്യക്ഷനായി. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, ബ്ലോക്ക് കോർഡിനേറ്റർമാരായ കെ ജിജി, കെ നിമിഷ, കെ പി രമ്യ മോൾ, കെ രജനി, കെ ജ്യോതിഷ്, അനസ് എന്നിവർ സംസാരിച്ചു. അസി. ജില്ലാ മിഷൻ കോർഡിനേറ്റർ കെ എം കിഷോർ സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ ടി പി ആതിര നന്ദിയും പറഞ്ഞു.

No comments