പരപ്പച്ചാൽ ചേനറ്റാടിയിലെ കെ.വി .ശ്രീജ (43) അന്തരിച്ചു
കരിന്തളം: പരപ്പച്ചാൽ ചേനറ്റാടിയിലെ കെ.വി .ശ്രീജ (43) അന്തരിച്ചു. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. സി പി ഐ (എം) പരപ്പച്ചാൽ ബ്രാഞ്ചംഗമാണ് .കുടുംബശ്രി 13-ാം വാർഡ് പ്രസിഡണ്ട് , കർഷക സംഘം കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മറ്റിയംഗം , പരപ്പച്ചാൽ യൂണിറ്റ് സെക്രട്ടറി ,എൻ.ആർഇ ജി വാർഡ് കമ്മറ്റിയംഗം ,കാലി ച്ചാമരം പൊതുജന വായനശാല ആന്റ് ഗ്രസ്ഥാലയം പ്രവർത്തക എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭർത്താവ്. ടി.പി. ബിജു ( ചേനറ്റാടി) കെ.വി.ബാലന്റെ യും കെ.വി.ലക്ഷ്മിയുടെയും മകളാണ്. ഏക മകൾ :അഹിന (എസ് എസ് എൽ സി വിദ്യാർത്ഥിനി കുമ്പളപ്പള്ളി കരിമ്പിൽ ഹൈസ്ക്കൂൾ) സഹോദരങൾ: കെ.വി.ശ്രീകല (നീലേശ്വരം പള്ളിക്കര ), കെ.വി.ശ്രീജിത (പൊതാവൂർ )
No comments