വെള്ളരിക്കുണ്ട് കാർഷിക വികസന ബാങ്ക് പ്രസിഡൻ്റായി കോൺഗ്രസിന്റെ ഉമേശൻ വേളൂരിനെ തിരഞ്ഞെടുത്തു
കരിന്തളം:കോൺഗ്രസ് പാനൽ എതിർല്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഭീമനടി ആസ്ഥാനമായി പ്രവർത്തിക്കുന്ന വെള്ളരിക്കുണ്ട് കാർഷിക വികസന ബാങ്ക് പ്രസിഡൻ്റായി കോൺഗ്രസിന്റെ യുവ മുഖം ഉമേശൻ വേളൂരിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. അഗസ്റ്റിൻ ജോസഫാണ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടുഉമേശൻ വേളൂർ 10 വർഷം കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം സെക്രട്ടറി, തുടർന്ന് 5 വർഷം മണ്ഡലം പ്രസിഡന്റ്, നിലവിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡൻ്റാണ്. മുൻ പഞ്ചായത്ത് മെമ്പർ,യുഡിഎഫ് പഞ്ചായത്ത് കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ് ജീവകാരുണ്യമേഖലയിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചഉമേശൻ കരിന്തളം വാട്സ്ആപ്പ് കൂട്ടായ്മയുടെ പ്രസിഡന്റ്,5 വർഷം കിനാനൂർ കരിന്തളം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം എച്ച് എം സി മെമ്പർ, യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ജില്ല ഓർഗനൈസിങ് സെക്രട്ടറി,എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
വിവിധ ക്ഷേത്രങ്ങളിൽ ആഘോഷകമ്മിറ്റി ചെയർമാൻ, വൈസ് ചെയർമാനായും പ്രവർത്തിച്ചു. അണ്ടോൾ ചെറളത്ത് ഭഗവതി ക്ഷേത്രത്തിൽ നടന്ന മൂവാണ്ട് കളിയാട്ടമഹോത്സവത്തിന്റെ ചെയർമാനായി ശ്രദ്ധേയമായ പ്രവർത്തനം നടത്തി. കുടിവെള്ളക്ഷാമം രൂക്ഷമായ 3 വർഷം തുടർച്ചയായി കുടിവെള്ള വിതരണം നടത്തുന്നതിൽ നേതൃത്വം നൽകി. കൊറോണകാലത്ത് ശ്രദ്ധേയമായ പ്രവർത്തനം നടത്തി. ജീവകാരുണ്യമേഖലയിൽ സജീവസാനിധ്യവുമാണ് നിരവധി ചികിത്സസഹായകമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച് സഹായങ്ങൾ നൽകി..
No comments