മഞ്ഞംപൊതി വീരമാരുതി ക്ഷേത്രം ഹനുമദ് ജയന്തിയും പ്രതിഷ്ഠാദിന ആഘോഷവും ഏപ്രില്‍ 1,11ദിവസങ്ങളില്‍
മാവുങ്കാൽ: ആനന്ദാശ്രമം മഞ്ഞംപൊതി കുന്നിന്റെ നെറുകയിൽ പ്രതിഷ്ഠിതമായ മഞ്ഞംപൊതി ശ്രീ വീരമാരുതി ക്ഷേത്രത്തിൽ നടക്കുന്ന ഹനുമദ് ജയന്തിയും പ്രതിഷ്ഠാദിനാഘോഷവും ഏപ്രിൽ1,11എന്നീ തീയ്യതികളിലായി വിവിധ പരിപാടികളോടെ ആഘോഷിക്കും. ഹനുമദ് ജയന്തി ദിനമായ ഏപ്രിൽ 1ന് രാവിലെ 6 മണിക്ക് നടതുറക്കൽ, 8 ന് ഗണപതിഹോമം 9ന് കലശപൂജ, കലശാഭിഷേകം, 10 ന് അലങ്കാരപൂജ, 10.30ന് ഒടിയൂർ ശ്രീ ഗുരുദേവദത്ത സംസ്ഥാപനം സ്വാമി പരമപൂജ്യ ശ്രീ ശ്രീ ഗുരുദേവാനന്ദ സ്വാമികൾ ഭക്തർക്ക് അനുഗ്രഹം നൽകും. തുടർന്ന് അന്നപ്രസാദം. 3 ന് വർണ്ണശബളമായ പരിക്രമണ ഘോഷയാത്ര. വാദ്യമേളഘോഷത്തോടെ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് മുത്തപ്പൻ തറ, കല്യാൺ റോഡ്, മാവുങ്കാൽ ശ്രീരാമ ക്ഷേത്രം വഴി ക്ഷേത്രത്തിലെത്തും. 6 മണിക്ക് ദീപാരാധന പൗർണ്ണമി പൂജ ശേഷം പ്രസാദവും ലഘുഭക്ഷണവും,7 ന് ഐഡിയ സ്റ്റാർ സിംഗർ ഫെയിം 'തുളസികതിർ ജയകൃഷ്ണൻ പത്തനംതിട്ടയും സംഘവും നയിക്കുന്ന സംഗീതനിശ എന്നിവയും പ്രതിഷ്ഠാദിന ചടങ്ങുകൾ ഏപ്രിൽ 11ന് നടക്കുമെന്ന് സംഘാടക സമിതിയും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും അറിയിച്ചു.
No comments