കിണാവൂർ എടം ശ്രീ കിരാതേശ്വര ക്ഷേത്രത്തിൽ നെയ്യാട്ടം അരങ്ങേറി
ചോയ്യംകോട് : പ്രസിദ്ധമായ കിണാവൂർ എടം ശ്രീ കിരാതേശ്വര ക്ഷേത്രത്തിലെ നെയ്യാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള നെയ്യാട്ടം ഭക്തിയാതര പൂർവ്വം നടന്നു. വ്രതാനുഷ്ഠാനത്തോടെ ശിവഭജനത്തിൽ മുഴുകിയിരിക്കുന്ന നെയ്യമൃത് യോഗക്കാർ നെയ്യ് മഹാദേവന് സമർപ്പിക്കുന്ന ചടങ്ങാണ് നെയ്യാട്ടം .വൈകിട്ട് നാല് മണിയോടെ കിണാവൂർ മോലോം അയ്യപ്പ ക്ഷേത്രത്തിൽ നിന്നും നെയ്യ് കെട്ടി ഇറങ്ങിയ നെയ്യമൃത് യോഗക്കാർ അവിടെ നിന്നുംകാൽ നടയായി കിരാതേശ്വരൻ്റെ മുന്നിൽ നെയ്യ് സമർപ്പണം നടത്തി. തുടർന്ന് ക്ഷേത്രം തന്ത്രി കാളകാട്ടില്ലത്ത് നാരായണൻ നമ്പൂതിരി നെയ്യഭിഷേകം നടത്തി. സന്ധ്യയോടെ സന്ധ്യാ വേലയും തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ശ്രീ ഭൂതബലിക്കു ശേഷംതിടമ്പ് നൃത്തവും അരങ്ങേറും. സന്ധ്യയോടെ മുച്ചിലോട്ടു നിന്നും തെയ്യക്കോമരങ്ങൾ ക്ഷേത്രത്തിലെത്തിച്ചേരും വിവിധ സംഘടനകളും മാതൃസമിതികളും നേതൃത്വം നൽകുന്ന കലാപരിപാടികളും വേദിയിൽ അരങ്ങേറും നാളെ (21/04/26 ) നടക്കുന്ന ആറാട്ടോടു കൂടി നെയ്യാട്ട മഹോത്സവത്തിന് സമാപനമാകും. തുടർന്ന് കുണ്ടറ വാതുക്കൽ കളിയാട്ടത്തിന് തുടക്കം കുറിക്കും
No comments