Breaking News

എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വിജൂ കൃഷ്ണന്റെ പര്യടനം .. എടച്ചാക്കൈ, മടിക്കൈ എരിക്കുളം, പള്ളിക്കര, ചെർക്കള, ബോവിക്കാനം എന്നിവിടങ്ങളിൽ നടന്ന റാലികൾ ഉദ്ഘാടനം ചെയ്തു


കാസർകോട് എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വിജൂ കൃഷ്ണന്റെ പര്യടനം. കേരളത്തിൽ യുഡിഎഫ് നടത്തുന്ന കള്ള പ്രചാരണവും കേന്ദ്ര ബിജെപി സർക്കാരിന്റെ പൊള്ളത്തരങ്ങളും അദ്ദേഹം തുറന്നുകാട്ടി. ജില്ലയിൽ എടച്ചാക്കൈ, മടിക്കൈ എരിക്കുളം, പള്ളിക്കര, ചെർക്കള, ബോവിക്കാനം എന്നിവിടങ്ങളിൽ നടന്ന റാലികൾ അദ്ദേഹം ഉദ്ഘാടനംചെയ്തു. വൻ ജനാവലിയാണ് ഓരോ കേന്ദ്രത്തിലും രാജ്യത്തെ കർഷക പോരാട്ടങ്ങളുടെ നായകരിലൊരാളായ വിജൂ കൃഷ്ണനെ കേൾക്കാനെത്തിയത്. പള്ളിക്കരയിൽ ഇബ്രാഹിം പള്ളിപ്പുഴ അധ്യക്ഷനായി. സ്ഥാനാർഥി സി എച്ച് കുഞ്ഞമ്പു, കെ വി കുഞ്ഞിരാമൻ, ടി കൃഷ്ണൻ, കെ കുഞ്ഞിരാമൻ, മധു മുതിയക്കാൽ, എം എ ലത്തീഫ് എന്നിവർ സംസാരിച്ചു. കെ മണികണ്ഠൻ സ്വാഗതം പറഞ്ഞു.ചെർക്കളയിൽ നടന്ന കാസർകോട് മണ്ഡലം റാലിയിൽ മണ്ഡലം കമ്മിറ്റി ചെയർമാൻ അസീസ് കടപ്പുറം അധ്യക്ഷനായി. മുൻ എംപി പി കരുണാകരൻ, സ്ഥാനാർഥി ഷാനവാസ് പാദൂർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ. വി സുരേഷ്ബാബു എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റി സെക്രട്ടറി കെ എ മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു. നേതാക്കളായ എം സുമതി, ടി കെ രാജൻ, ടി എം എ കരീം, കെ കുഞ്ഞിരാമൻ, ബിജു ഉണ്ണിത്താൻ, ബി കെ രമേശൻ, ഹസൈനാർ നുള്ളിപ്പാടി, എ ജി നായർ, കരീം മേൽപാറ എന്നിവർ സംബന്ധിച്ചു. ബോവിക്കാനം ടൗണിൽ നടന്ന മുളിയാർ പഞ്ചായത്ത് റാലിയിൽ സി കെ എം മുനീർ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ കെ വി കുഞ്ഞിരാമൻ, കെ കുഞ്ഞിരാമൻ, ടി കൃഷ്ണൻ, ബി കെ നാരായണൻ, പി ബാലകൃഷ്ണൻ, ബഡുവൻ കുഞ്ഞി ചാൽക്കര എന്നിവർ സംസാരിച്ചു. സിപിഐ എം കാറഡുക്ക ഏരിയാ സെക്രട്ടറി എം മാധവൻ സ്വാഗതം പറഞ്ഞു.മടിക്കൈ എരിക്കുളത്ത് കെ വി ശ്രീലത അധ്യക്ഷയായി. എൽഡിഎഫ് നേതാക്കളായ വി കെ രാജൻ, സി പ്രഭാകരൻ, എം രാജൻ, മടത്തിനാട്ട് രാജൻ, വി ബാലകൃഷ്ണൻ, പി വിജയൻ, കെ എം ഷാജി എന്നിവർ സംസാരിച്ചു. വി പ്രകാശൻ സ്വാഗതം പറഞ്ഞു.

No comments