റാണിപുരത്ത് സഞ്ചാരികളുടെ കാഴ്ചയുടെ വസന്തമൊരുക്കി പൂത്തു നിൽക്കുന്ന പൂമരുത്
റാണിപുരം - കുണ്ടുപ്പള്ളി - പാണത്തൂർ റോഡരികിലായി റാണിപുരം പാലത്തിന് സമീപത്തായി റോഡരികിൽ നിൽക്കുന്ന പൂമരുത് മരങ്ങളാണ് വിനോദ സഞ്ചാരികളുടെ കണ്ണിനും, മനസ്സിനും കുളിർമയേകിക്കൊണ്ട് പൂത്തു നിൽക്കുന്നത്. വിഷുവിനോടനുബന്ധിച്ച് കണിക്കൊന്ന മരങ്ങൾ പൂത്തു നിൽക്കുന്നത് സാധാരണ കാഴ്ചയാണെങ്കിലും പൂമരുത് പൂക്കുന്നത് കാണാൻ കഴിയുന്നത് ചിലയിടങ്ങളിൽ മാത്രമാണ്. വനം വകുപ്പിന്‍റെ സാമൂഹ്യ വനവൽക്കരണ വിഭാഗം വിതരണം ചെയ്ത തൈകളാണ് റാണിപുരത്ത് പൂത്തുനിൽക്കുന്നത്. കേരളത്തിൽ നനവാർന്ന ഈർപ്പ വനങ്ങളിൽ കാണപ്പെടുന്ന ഒരിനം ഇലപൊഴിയും മരമാണ് മണിമരുത് അഥവാ പൂമരുത് എന്നും ഇതിന്റെ ശാസ്ത്രീയ നാമം Lagerstroemia Speciosa എന്നാണെന്നും പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ അനൂപ് പനത്തടി പറയുന്നു. ഇംഗ്ലീഷിൽ ഇതിനെ The pride of India എന്നും വിളിക്കാറുണ്ട്.
No comments