Breaking News

കടുത്ത ഉഷ്ണതരംഗം; സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി; കുട്ടികൾക്ക് പോഷകാഹാരം വീട്ടിലെത്തിക്കും


സംസ്ഥാനത്ത് ഉഷ്ണതരംഗവും കടുത്ത ചൂടും തുടരുന്ന പശ്ചാത്തലത്തിൽ അങ്കണവാടികളിലെ പ്രീ സ്കൂൾ പ്രവർത്തനങ്ങൾ ഒരാഴ്ചത്തേക്ക് നിർത്തിവെക്കാൻ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. ദുരന്തനിവാരണ അതോറിറ്റിയുടെ സുരക്ഷാ മുന്നറിയിപ്പും ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശവും കണക്കിലെടുത്താണ് ഈ അടിയന്തര നടപടി. പോഷകാഹാരം വീട്ടിലെത്തിക്കും

അങ്കണവാടികൾക്ക് അവധി നൽകിയെങ്കിലും കുട്ടികൾക്ക് നൽകേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യൻ (പോഷകാഹാരം) മുടങ്ങില്ലെന്ന് അധികൃതർ ഉറപ്പുനൽകി. അങ്കണവാടി ജീവനക്കാർ ഇത് നേരിട്ട് കുട്ടികളുടെ വീടുകളിലെത്തിക്കും. 

അതേസമയം, അങ്കണവാടികളുടെ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ നടക്കുമെന്നും വകുപ്പ് വ്യക്തമാക്കി. കുട്ടികൾ കടുത്ത വെയിലിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണ് പ്രീ സ്കൂൾ പഠനത്തിന് അവധി നൽകിയിരിക്കുന്നത്

No comments