ബദിയഡുക്ക കാടമനയിൽ തൊഴിലാളിയായ പിതാവിനെ കാണാൻ ഝാർഖണ്ഡിൽ നിന്നു വന്ന മകൻ പിതാവിനെ കണ്ടശേഷം കുഴഞ്ഞു വീണു മരിച്ചു
കാസർകോട്: ബദിയഡുക്കയിലെ കാടമനയിൽ കൂലിതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശിയായ പിതാവിനെ കാണാൻ അവിടെ നിന്നെത്തിയ 37 കാരനായ മകൻ ബദിയഡുക്കയിൽ വന്നു പിതാവിനെ കണ്ട ശേഷം കുഴഞ്ഞു വീണു മരിച്ചു. ഝാർഖണ്ഡിലെ ജോസഫ് സംഗ(37)യാണ് മരിച്ചത്. പിതാവ് തോമസംഗയെ കാണാനാണ് ഇയാൾ ബദിയഡുക്കയിലെത്തിയത്. തോമസംഗ ദീർഘകാലമായി കാടമനയിലെ തങ്കച്ചന്റെ കൃഷിയിടത്തിൽ ജോലിക്കാരനാണ്. ബദിയഡുക്കയിലെത്തിയ മകനെ താമസസ്ഥലത്താക്കി കൃഷിയിടത്തിൽപ്പോയ തോമ തിരിച്ചത്തിയപ്പോൾ മകൻ മുറിക്കുള്ളിൽ വീണു കിടക്കുന്നനിലയിൽ കാണപ്പെടുകയായിരുന്നു. ഉടൻ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംസ്ക്കാരം ബദിയഡുക്ക സെന്റ് മേരീസ് പള്ളിയിൽ നടന്നു.
No comments