അവധിക്ക് നാട്ടിലെത്തിയ ബേഡകം സ്വദേശിയായ പ്രവാസി ഹൃദയാഘാതം മൂലം മരണപ്പെട്ടു
കാസർകോട് : ബേഡകം, ബിംബുങ്കാലിലെ നാരായണൻ (61) ഹൃദയാഘാതം മൂലം മരിച്ചു. 40 വർഷമായി ഗൾഫിലായിരുന്ന ഇദ്ദേഹം ഒന്നരമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്.
ഞായറാഴ്ച രാത്രി ഏഴരമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബേഡുക്ക താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതരായ കൃഷ്ണൻ- ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിത.മക്കൾ: ഹരിത, നയന, ഹരിനന്ദ്. സഹോദരങ്ങൾ: സരോജിനി, ജാനകി, പരേതനായ കുമാരൻ.
No comments