മാതമംഗലത്ത് തെയ്യം കാണാൻ എത്തിയ വയോധികയുടെ കഴുത്തിൽ നിന്ന് സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ രണ്ടു പേരെ പെരിങ്ങോം പോലീസ് അറസ്റ്റുചെയ്തു
പയ്യന്നൂർ: പെരിങ്ങോം, മാതമംഗലത്ത് തെയ്യം കാണാൻ എത്തിയ വയോധികയുടെ കഴുത്തിൽ നിന്ന് സ്വർണമാല പൊട്ടിച്ചെടുത്ത സംഭവത്തിൽ
രണ്ടു പേരെ പെരിങ്ങോം പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ സഹായികളായ രണ്ടു പേർക്കായി തിരച്ചിൽ ഊർജിതമാക്കി. പാണപ്പുഴ പറവൂരിലെ പാപ്പിനിശേരി വളപ്പിൽ ഹൗസിൽ പി.വി.രുക്മിണിയെ (76) കവർച്ചക്കിരയാക്കിയ കർണ്ണാടക കോലാർ മുൽബാഗ് സ്വദേശിനിയും വീരാജ് പേട്ട ചാമുണ്ടേശ്വരി ക്ഷേത്രത്തിന് സമീപം താമസക്കാരിയുമായ അനിത (39), വീരാജ്പേട്ട ടവർഗേറ്റിലെ ആർ.ഗീത (40) എന്നിവരെയാണ്
പെരിങ്ങോം പോലീസ് അറസ്റ്റ് ചെയ്തത് . മാതമംഗലം പുലിയൂർ കാളി ക്ഷേത്രത്തിൽഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് കേസിനാ സ്പദമായ സംഭവം. രുക്മി ണി തെയ്യത്തിനെ തൊഴാൻ നിൽക്കുമ്പോൾ നാലുപേരും ചേർന്ന് കഴുത്തിലൂടെ കയ്യിട്ട് ആറ് ലക്ഷം വിലമതിക്കുന്ന ലോക്കറ്റടക്കം അഞ്ചരപവന്റെ സ്വർണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.മാല പൊട്ടിച്ചയുടൻ തന്നെ രുക്മിണി സംഭവം അറിഞ്ഞിരുന്നു. തുടർന്ന് സ്ഥലത്ത് ഉണ്ടായിരുന്നവരെയും പോലീ സിനെയും വിവരം അറിയിച്ചു. രുക്മിണി മോഷ്ടാക്കളുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഓടുകയും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ രണ്ടുപേരെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു
No comments