നിതിൻ രാജിന്റെ മരണം: ഈമാസം 28 ന് ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ബിഡിഎസ് നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഈമാസം 28 ന് ഹർത്താലിന് ആഹ്വാനം ചെയ്ത് നിതിൻ രാജ് ആക്ഷൻ കൗൺസിൽ. പൊലീസ് അന്വേഷണം പരാജയമെന്നും ആക്ഷൻ കൗൺസിൽ ആരോപിച്ചു. 52 ദളിത് സംഘടനകൾ ചേർന്നാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് നിതിൻ രാജ് ആക്ഷൻ കൗൺസിലിന്റെ ആവശ്യം
അതിനിടെ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ കുടുംബം കോളേജിൽ എത്തിയിരുന്നു. നിതിൻ രാജിന്റെ പിതാവ് എൽ.വൈ രാജൻ, സഹോദരി രാഖി, സഹോദരി ഭർത്താവ് അശോകൻ എന്നിവരാണ് കോളേജിൽ എത്തിയത്. മകന്റെ വിയോഗത്തിൽ പൊട്ടിക്കരഞ്ഞ പിതാവ് പ്രിൻസപ്പലിനെ കാണാൻ തയ്യാറായ്യില്ല. മകനെ കൊന്നതാണെന്ന് അച്ഛൻ എൽവൈ രാജൻ പറഞ്ഞു. നിതിൻ വീണുമരിച്ച സ്ഥലവും കോളജ് മാനേജ്മെന്റ് പ്രതിനിധികളേയും കുടുംബം നേരിൽ കാണും.
No comments