'സ്ത്രീകള്‍ തെരുവിലിറങ്ങും', വനിത സംവരണത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; രണ്ട് സഭകളും ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിയും
അതേസമയം, വനിത ബിൽ പ്രതിപക്ഷം എതിർത്തതിൽ എൻഡിഎ എംപിമാർ പാർലമെൻറ് വളപ്പിൽ ഇന്നും പ്രതിഷേധിക്കും. പാർലമെൻറ് ബജറ്റ് സമ്മേളനം പൂർത്തിയാക്കി ലോക്സഭയും രാജ്യസഭയും ഇന്ന് അനിശ്ചിത കാലത്തേക്ക് അവസാനിക്കും. വനിത സംവരണ ബിൽ ചർച്ച ചെയ്യാനാണ് മൂന്ന് ദിവസത്തെ പ്രത്യേക സിറ്റിംഗ് നടന്നത്. ഇന്നലെ വനിത സംരക്ഷണ നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ബിൽ രാജ്യസഭ പരിഗണിക്കേണ്ടി വന്നില്ല. രാവിലെ പതിനൊന്ന് മണിക്ക് തന്നെ രണ്ട് സഭകളും അനിശ്ചിത കാലത്തേക്ക് പിരിയും. സഭകൾ പിരിഞ്ഞ ശേഷം കേന്ദ്ര മന്ത്രിസഭ യോഗവും പാർലമെൻറ് മന്ദിരത്തിൽ ചേരും.
No comments