Breaking News

വനിത യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കാസർകോട് ജില്ലയുടെ അഭിമാനമായി കാഞ്ഞങ്ങാട്ടെ പുടംകല്ലടുക്കത്തെ ശിവനന്ദ മനോജ്

കാഞ്ഞങ്ങാട് : കണ്ണൂരിൽ വെച്ച് നടന്ന ഒൻപതാമത് പുരുഷ വനിത യൂത്ത് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല നേട്ടവുമായി കാസർകോട് ജില്ലയുടെ അഭിമാനമായി കാഞ്ഞങ്ങാട്ടെ പുടംകല്ലടുക്കത്തെ ശിവനന്ദ മനോജ്. 57 കി ലോ വിഭാഗത്തിലാണ് ശിവനന്ദ ഗോൾഡ് മെഡൽ കരസ്ഥമാക്കിയത്.

കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർസെക്കൻഡറി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശിവനന്ദ .കാഞ്ഞങ്ങാട് ലയൺസ് ബോക്സിങ് ക്ലബ്ബിലെ ബോക് സിങ് താരവും കോച്ചുമായ പി കെ ജിതേഷിന് കീഴിലാണ് പരിശീലനം നടത്തുന്നത്. ഈ ഉജ്ജ്വല വിജയത്തോടെ ഏപ്രിൽ 12-ന് അസമിലെ ഗു വാഹത്തിയിൽ വെച്ച് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും ശിവനന്ദ നേടിയിരിക്കുകയാണ്.

അമ്പലത്തുകരയിലെ പൂടംകല്ലടുക്കത്തെ മനോജ് - നിഷ ദമ്പതികളുടെ മകളാണ്. അമൻ മനോജ് സഹോദരനാണ്.



No comments