പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ ബസ് ഉടമയിൽ നിന്നും 10,000 രൂപ പിഴ ഈടാക്കി
ചെറുവത്തൂർ: മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർ ശന നടപടിയുമായി പിലിക്കോട് പഞ്ചായത്ത്.പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞ ബസ് ഉടമയിൽ നിന്നും 10,000 രൂപ പിഴ ഈടാക്കി. കഴിഞ്ഞ ദിവസം വെള്ള ച്ചാൽ വേങ്ങപ്പാറ വന്നലോത്ത് റോഡരികിൽ മാലിന്യം വ ലിച്ചെറിഞ്ഞതിന് ബസ് ജീവനക്കാരെ കണ്ടെത്തി തിരി കെയെടുപ്പിച്ച് ബസ് ജീവനക്കാരൻ അനൂപിൽ നിന്നും 10000 രൂപ പിഴ ഈടാക്കിയത്. ഇവർ റോഡരികിൽ തള്ളിയ മാലിന്യം ബസ് ഉടമയുടെ നേതൃത്വത്തിലെത്തിയാണ് തിരികെയെടുത്തത്. നീലേശ്വരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള താണ് സ്വകാര്യ ബസ്. ഇവർ ഇത്തരത്തിൽ സ്ഥിരമായി മാലിന്യം തള്ളുന്നതായി നാട്ടുകർ പറയുന്നു. ഈ പ്രദേശത്ത് വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്നു തള്ളുന്നത് കൂടി വ രുന്നതിനാൽ ക്യാമറ സ്ഥാപിച്ചും, നാട്ടുകാരുടെ സഹകരണത്തോടെയും നിരീക്ഷണം ശക്തമാക്കിയതിന്റെയും അടിസ്ഥാ നത്തിലാണ് മാലിന്യം തള്ളിയവരെകൊണ്ട് തന്നെ മാലിനും തിരിച്ചെടുപ്പിക്കാനായത്. കഴിഞ്ഞ മാസങ്ങളിലും മാലിന്യം കൊണ്ടുവന്നു തള്ളിയവരെക്കൊണ്ടുതന്നെ തിരികെയെടുപ്പിച്ച് വലിയ തുക പിഴ ഈടാക്കിയിട്ടുണ്ട്. പരിശോധനയ്ക്ക്ഡ് ക്ലാർക്ക് ഇ.പി. രാജീവൻ, സുരേഷ്.പി.പി, മണി കെ.എൻ, രജിത.ടി എന്നിവർ നേതൃത്വം നൽകി. പൊതു ഇടങ്ങളിൽ മാ ലിന്യം വലിച്ചെറിയുന്നവർക്കെതിരെ വരും ദിവസങ്ങളിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പിലിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.മധുസൂദനൻ പറഞ്ഞു
No comments