Breaking News

ചെരുപ്പിനടിയില്‍ ഒട്ടിപ്പിടിച്ച ബബിൾ ​ഗമിൽ കാണാതായ ഒരു പവന്റെ കെട്ടുതാലി! ഉദുമ പള്ളിക്കരയിലാണ് സിനിമാക്കഥയെ പോലും വെല്ലുന്ന ട്വിസ്റ്റ്‌ നടന്നത്


ഉദുമ : ചെരുപ്പിന് അടിയിലെ ബബിൾ ഗമിൽ ഒട്ടിപ്പിടിച്ച നിലയിൽ കെട്ടു താലി. മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമ സേനക്കാണ് ചെരിപ്പിലെ ചുയിഗം മാറ്റുന്നതിനിടയിൽ താലി കിട്ടിയിത്. താലി ഉടമസ്ഥന് കൈമാറി. ഉദുമ പള്ളിക്കരയിലാണ് സിനിമാക്കഥയെ പോലും വെല്ലുന്ന ട്വിസ്റ്റ്‌ നടന്നത്. ചൊവ്വാഴ്ച പതിവ് പോലെ സുജ വെളുത്തോളിയും സുനിത വെളുത്തോളിയും പള്ളിക്കര ചെർക്കാപ്പാറയിൽ മാലിന്യശേഖരണത്തിനിറങ്ങി. സുധയുടെ വീട്ടിൽനിന്ന്‌ പൊട്ടിയ ചെരുപ്പുകൾ ശേഖരിച്ചു. അയൽവാസിയായ കനകയുടെ വീട്ടിലേക്ക് വിഷുവിന് മുൻപ് ബന്ധുവായ ജിഷ വിരുന്ന്‌ വന്നിരുന്നു. അന്ന് ജിഷയുടെ ഒരുപവന്റെ താലി കളഞ്ഞുപോയി. വീട്ടുകാരും നാട്ടുകാരും ഈ താലി ഏറെനേരം തിരഞ്ഞിട്ടും കിട്ടിയില്ല. സങ്കടത്തോടെ ജിഷ സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയി. അന്ന് സ്വർണം തിരയാൻ അടുത്ത വീട്ടിലെ സുധയും പോയിരുന്നു. ഇവർ അന്നിട്ട ചെരുപ്പ് കഴിഞ്ഞദിവസം പൊട്ടുകയും ഹരിതകർമ സേനാംഗങ്ങൾക്ക് നൽകുകയും ചെയ്തു.

No comments