Breaking News

കേളകത്ത് അമ്മയെ മകൻ കൊലപ്പെടുത്തിയത് വാക്കുതർക്കത്തിനൊടുവിൽ; പൊലീസിൽ കീഴടങ്ങാൻ എത്തിയത് അയൽവാസിക്കൊപ്പം സ്കൂട്ടറിൽ


കണ്ണൂർ: കണ്ണൂർ കേളകം കണിച്ചാറിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ കൊലപ്പെടുത്തിയത് വാക്കുതർക്കത്തിനൊടുവിലെന്ന് പൊലീസ്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊലപാതകം. കിടപ്പുമുറിയിൽ വെച്ചാണ് ക്രിസ്റ്റി ഗീതമ്മയെ ആക്രമിച്ചത്. സംഭവത്തിന് ശേഷം മകൻ ക്രിസ്‌റ്റി കേളകം പൊലീസിൽ കീഴടങ്ങി. പൊലീസ് സ്റ്റേഷനിൽ അയൽവാസിക്കൊപ്പം സ്‌കൂട്ടറിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. ബെംഗളൂരുവിലെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ക്രിസ്റ്റി നാട്ടിലെത്തിയത്. ക്രിസ്റ്റി ലഹരിക്കടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

No comments