Breaking News

കരിന്തളം കക്കോൽ - വേട്ടറാടി റോഡ് റീ ടാറിങ്ങ് അഴിമതി: കോണ്‍ഗ്രസ് കൊടികെട്ടി പ്രതിഷേധിച്ചു


കരിന്തളം: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിലെ 17 വാർഡിലെ കക്കോൾ വേട്രാഡി റോഡ് റീ ടാറിങ്ങ് അഴിമതിയെന്ന് ആക്ഷേപം. കിനാനൂർ കരിന്തളം പഞ്ചായത്തിൽ പഞ്ചായത്ത് തെരെഞ്ഞെടുപ്പിന് ശേഷം നടന്ന റോഡ് റീടാറിങ് പൊട്ടി പൊളിഞ്ഞു. കക്കോൾ വേട്രാഡി റോഡാണ് പൊട്ടിപൊളിഞ്ഞത് ടാറിങ്ങിലെ അപാകതയാണ് റോഡ് പൊട്ടിപൊളിയാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. കൃത്യമായ ടാർ ചേർക്കാതെയാണ് ടാറിങ്ങ് നടത്തിയത്. അതുകൊണ്ടാണ് മഴക്കാലം തുടങ്ങും മുമ്പ് തന്നെ റോഡ് പൊളിയാൻ കാരണമെന്നു നാട്ടുകാരുടെ ആരോപണം. മഴക്കാലം വന്നാൽ റോഡ് പൂർണമായും തകർന്ന് പോകുന്ന സ്ഥിതിയാണ് നിലവിൽ വന്നിരിക്കുന്നത്. എത്രയും പെട്ടെന്ന് പൊട്ടിപൊളിഞ്ഞ റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കി തരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. കൃത്യമായ രീതിയിൽ പണി പൂർത്തീകരിക്കാത്ത കോൺട്രാക്ടർക്കെതിരെയും ഇതിന് കൂട്ടു നിന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വാർഡ് കമ്മറ്റി പ്രസിഡണ്ട് പി നാരായാണൻ കക്കോലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ പൊട്ടി പൊളിഞ്ഞ റോഡിൽ കൊടികെട്ടി പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് ട്രഷറർ ജനാർദ്ദനൻ കക്കോൾ പരിപാടിക്ക് നേതൃത്വം നല്കി.

No comments