മേക്കാറളം താഴത്ത് വീട് തറവാട് കരിഞ്ചാമുണ്ഡി വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ടം നാളെ തുടങ്ങും (ഏപ്രിൽ 7,8)
നെല്ലിയടുക്കം: കാട്ടിപ്പൊയിൽ മേക്കാറളം താഴത്ത് വീട് തറവാട് കരിഞ്ചാമുണ്ഡി വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ടം നാളെ തുടങ്ങും. നാളെ വൈകുന്നേരം 6 മണിക്ക് ദീപാരാധനയോടെ കളിയാട്ടത്തിന് തുടക്കമാകും. 6.30ന് തെയ്യം തുടങ്ങൽ 7ന് ഗുരുദൈവം, 7.30ന് കുറത്തിയമ്മ, 8ന് ബീരൻ തെയ്യം, 8.30ന് വിവിധ തെയ്യങ്ങളുടെ തോറ്റം പുറപ്പാട് എന്നിവ നടക്കും.8.40 ന് അന്നദാനം, 9 മണിക്ക് വിഷ്ണുമൂർത്തി തോറ്റം പുറപ്പാട്, 10.30ന് പുലി ചാമുണ്ഡി തെയ്യത്തിന്റെ മേലേരിക്ക് അഗ്നി കൊടുക്കൽ, 11 മണിക്ക് പൊട്ടൻ തെയ്യം എന്നിവയുണ്ടാകും. 8ന് പുലർച്ചെ 2 മണിക്ക് പഞ്ചുരുളി തെയ്യത്തിന്റെ തുടങ്ങൽ, 3 മണിക്ക് പുലിചാമുണ്ഡി തെയ്യത്തിന്റെ അഗ്നിപ്രവേശം, 4ന് മുൻ കർമ്മി മുന്തന്റെ അകത്തുകൂട്ടൽ ചടങ്ങ്,4.30ന് കരിഞ്ചാമുണ്ഡി അമ്മയുടെ പുറപ്പാട്,രാവിലെ 9മണിക്ക് ഭഗവതിയമ്മയുടെ പുറപ്പാട്, 10ന് കുടുംബതെയ്യം, 11ന് രക്തചാമുണ്ഡി, 12ന് ഗുളികൻ തെയ്യം, ഉച്ചയ്ക്ക് 1.30ന് അന്നദാനം, 2ന് പടിഞ്ഞാറ്റൻ പെരുദേവത, 3ന് വിഷ്ണുമൂർത്തി പുറപ്പാടിന് ശേഷം വൈകുന്നേരം 6 മണിക്ക് വിളക്കിലരിയോടെ കളിയാട്ടം സമാപിക്കും.
No comments