Breaking News

അഖിലേന്ത്യാ വോളി ഫെസ്റ്റ് സമാപിച്ചു ജി.എച്ച്.എസ്.എസ് കോട്ടോടി ഒന്നും പിപി ബ്രദേഴ്‌സ് അമ്പലത്തറ രണ്ടും സ്ഥാനം നേടി


കൊട്ടോടി: കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂൾ വികസന സമിതി സ്കൂൾ വികസന നിധി ശേഖരണത്തിനായി സംഘടിപ്പിച്ച അഖിലേന്ത്യാ വോളി ഫെസ്റ്റ് സമാപിച്ചു. ജി.എച്ച്.എസ്.എസ് കോട്ടോടി ഒന്നും പിപി ബ്രദേഴ്‌സ് അമ്പലത്തറ രണ്ടും സ്ഥാനം നേടി.  ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഉമ്മർ പൂണൂർ അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റീന തോമസ്, ഒക്ലാവ് കൃഷ്്ണൻ, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ്, പഞ്ചായത്തംഗങ്ങളായ പി.ഗീത, ബിന്ദു ഗംഗാധരൻ, നാരായണൻ പുലിക്കോട്, രാജപുരം പ്രസ് ഫോറം വൈസ് പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി, വോളിബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി വിജയമോഹൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബി.അബ്ദുല്ല, എസ്ഐ സി.സി.ബിജു, സംഘാടക സമിതി കൺവീനർ പി.ജി.പ്രശാന്ത് പ്രസംഗിച്ചു.


No comments