കുടുംബശ്രീ അംഗങ്ങളായ തൊഴിൽരഹിതരായ പട്ടികവർഗ്ഗ യുവതികൾക്ക് കുടുംബശ്രീ ജില്ല മിഷൻ കോഴിയും കൂടും നൽകി
പാണത്തൂർ: കുടുംബശ്രീ ജില്ല മിഷൻ പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ സ്വയം തൊഴിൽ പദ്ധതിയായ കോഴിയും കൂടും പനത്തടി പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ എട്ട് പട്ടികവർഗ്ഗ യുവതികൾക്ക് അനുവദിച്ചതിൻ്റെ വിതരണോത്ഘാടനം പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ജെ ജെയിംസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളായ എം ഷിബു, ബാലകൃഷ്ണൻ ഓട്ടമല എന്നിവർ ആശംസകൾ അർപ്പിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ വിദ്യ. കെ സ്വാഗതം പറഞ്ഞു.
No comments