മഞ്ചേശ്വരത്ത് കള്ളവോട്ടെന്ന് ബിജെപി: ഗള്‍ഫിലുള്ളയാളുടെ വോട്ട് ചെയ്തു; ഒരാള്‍ കസ്റ്റഡിയില്‍
കാസർഗോഡ് : മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്തെന്ന് ആരോപണം. കയ്യാറിലെ 128-ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. ഗൾഫിലുള്ള ഖാലിദിന്റെ വോട്ട് ജാഫർ ചെയ്തെന്നാണ് ആരോപണം. വോട്ട് രേഖപ്പെടുത്തിയ ജാഫർ കസ്റ്റഡിയിൽ. സംസ്ഥാനത്ത് ആദ്യമണിക്കൂറുകളിൽ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. തൃശ്ശൂരിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു
No comments