Breaking News

പനത്തടി പഞ്ചായത്തിൽ വീശിയടിച്ച ശക്തമായ കാറ്റിൽ വീട് തകർന്നു ; മരങ്ങൾ വീണ് പലയിടത്തും വൈദ്യുതി നിലച്ചു


പാണത്തൂർ : ഇന്ന് വൈകുന്നേരം പനത്തടി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. പനത്തടി കടമലയിലെ കെ കേശവന്റെ വീടാണ് ഭാഗികമായി തകർന്നത്. ആ സമയം വീടിനുള്ളിൽ ഉണ്ടായിരുന്ന ഭാര്യ രജനി വീടിന് പുറത്തേക്ക് ഓടിയപ്പോൾ തെന്നി വീണു പരിക്ക് പറ്റി. പലയിടത്തും മരങ്ങൾ വീണ് വൈദ്യുതി ബന്ധം തകരാറിലായി. വൈദ്യുതി വകുപ്പ് ജീവനക്കാർ കഠിനപ്രയത്നം ചെയ്ത് പലയിടത്തും വൈദ്യുതി പുനസ്ഥാപിച്ചു. പാണത്തൂർ മാപ്പിളച്ചേരിയിൽ വൈദ്യുതി ലൈനിൽ വീണ മരം മുൻ മെമ്പർ സി.ആർ ബിജുവിൻ്റെ നേതൃത്വത്തിൽ മുറിച്ച് മാറ്റി. കാറ്റിനോടൊപ്പം ചെറിയ രീതിയിൽ മഴയും ഉണ്ടായിരുന്നു.


No comments