Breaking News

പരപ്പയിലെ പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും പ്രീമെട്രിക് ഹോസ്റ്റലുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


പരപ്പ:  പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും പ്രീമെട്രിക് ഹോസ്റ്റലുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 5 മുതൽ 9 വരെ ക്ലാസുകളിൽ പഠിക്കുന്ന, കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപ വരെയുള്ള വിദ്യാർഥികൾക്കാണ് പ്രവേശനത്തിന് അർഹത.

അപേക്ഷാ രേഖകൾ സഹിതം ഭീമനടി ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ സമർപ്പിക്കാം. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന കുട്ടികൾക്ക് മുൻഗണന. അവസാന തീയതി മേയ് 15. ഫോൺ: 9496070411


No comments