ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ പ്രവാസി മരിച്ചു
കാസർകോട്: ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്ത് സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മുൻ പ്രവാസി മരിച്ചു. പാലക്കുന്ന് കോട്ടിക്കുളത്തെ ശർമ്മില വില്ലയിലെ പി എം കുഞ്ഞബ്ദുള്ള (65)യാണ് മരിച്ചത്. ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ചൊവ്വാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അന്ത്യമുണ്ടായത്. അഞ്ചു വയസ്സുള്ള പേര മകൻ പരിക്കേറ്റ് ചികിത്സയിലാണ്. ശനിയാഴ്ച രാത്രി 11 മണിയോടെ വീടിനു മുന്നിൽ ഉണ്ടായ അപകടത്തിലാണ് കുഞ്ഞബ്ദുള്ളയ്ക്കും പേരമകനും സാരമായി പരിക്കേറ്റത്. പള്ളിക്കരയിലെ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു ഇരുവരും. കോട്ടിക്കുളത്തെ വീടിനു മുന്നിൽ എത്തിയപ്പോൾ എതിർ ഭാഗത്തു നിന്നും എത്തിയ ഓട്ടോ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പരേതനായ ടി എം അബൂബക്കർ ഹാജി- നബീസ ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുള്ളു.ഭാര്യ: ജമീല. മക്കൾ: സുഹൈമ, ശർമ്മില. മരുമക്കൾ: രജിയാസ്, ജംഷീദ്. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, മൊയ്തു, അബ്ദുൽ റഹ്മാൻ, അഹമ്മദ് ബഷീർ, അബ്ദുൽ അനീസ്, ലത്തീഫ്, ഷംസുദ്ദീൻ, ഖദീജ, കുഞ്ഞാസിയ, ഫാത്തിമ, മാജിദ, പരേതയായ അലീമ.
No comments