Breaking News

മലപ്പുറത്ത് സ്‌ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി



മലപ്പുറം: സ്‌ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി. ബിഎസ്എഫ് അസിസ്റ്റന്റ് കമന്‍ഡന്റ് മലപ്പുറം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബര്‍മന്‍ എന്നീ ജവാന്മാരെയാണ് കാണാതായത്.

ഇരുവരും അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേല്‍ ഉദ്യോഗസ്ഥനുമായി തര്‍ക്കം ഉണ്ടായെന്നാണ് വിവരം. ഇരുവര്‍ക്കും പകരം രണ്ട് ജവാന്മാരെ നിയോഗിച്ചു. കോട്ടക്കല്‍ മണ്ഡലത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂം കാവല്‍ ചുമതലയിലായിരുന്നു മുകേഷ് സിങ്ങും ബര്‍മനും.

No comments